| Wednesday, 5th December 2012, 4:27 pm

ബാംഗ്ലൂരില്‍ വിപ്രോയുടെ ഏറ്റവും വലിയ ക്യാമ്പസ് വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ വിപ്രോ ബംഗ്ലൂരില്‍ ക്യാമ്പസ് ആരംഭിക്കുന്നു. ഏറ്റവും വലിയ ക്യാമ്പസ് നിര്‍മിക്കാനാണ് വിപ്രോ പദ്ധതിയിടുന്നത്.[]

ബംഗ്ലൂരിലെ നിലവിലെ ക്യാമ്പസിന് നാല് കി.മി അകലെ 50 ഏക്കര്‍ സ്ഥലത്താണ് പുതിയ ക്യാമ്പസ്് വരുന്നത്. ഏതാണ്ട് 30,000 ജീവനക്കാരാവും പുതിയ ക്യാമ്പസില്‍ ഉണ്ടാകുക. ഐ.ടി മേഖലയിലെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിപ്രോയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ 25 ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് നിര്‍മാണം നടക്കുക. എന്നാല്‍ എത്ര കോടിയുടെ പദ്ധതിയാണ് കമ്പനി പ്ലാന്‍ ചെയ്തിരിക്കുന്നതെന്നറിയില്ല.

വിപ്രോയുടെ ഇപ്പോഴത്തെ ക്യാമ്പസില്‍ 1.38 ലക്ഷം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ ക്യാമ്പസ് നിര്‍മിക്കാന്‍ നേരത്തേ പദ്ധതിയിട്ടിരുന്നെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വൈകുകയായിരുന്നു.

ക്യാമ്പസിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് വിപ്രോ ഗ്ലോബല്‍ ഓപ്പറേഷന്‍ ഹെഡും വൈസ് പ്രസിഡന്റുമായ ഹരിപ്രസാദ് ഹെഗ്‌ഡെ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more