| Thursday, 15th January 2015, 4:50 pm

മഞ്ഞുകാലം,ചര്‍മ്മം,ആഹാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗന്ദര്യംപൂപോലെ കാത്തു സൂക്ഷിക്കാനിഷ്ടപ്പെടുന്നവരാണെല്ലാവരും. അതുകൊണ്ടു തന്നെ ആരോഗ്യമുള്ള ചര്‍മ്മം എന്നും അവര്‍ ആഗ്രഹിക്കുന്നു.

പുറമെയുള്ള മിനുക്കു പണികളേക്കാള്‍ ചര്‍മ്മം ആരോഗ്യപൂര്‍ണവും മനോഹരവുമാക്കുന്നത് നമ്മള്‍ കഴിക്കുന്ന ആഹാരമാണ്. ആഹാരത്തിലുണ്ടാക്കുന്ന ഓരോ മാറ്റങ്ങളും നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നു. ആഹാരം കഴിക്കുമ്പോള്‍ അതിന്റെ ഗുണഫലങ്ങളെ കുറിച്ചും കഴിക്കുന്ന അളവും സമയവും എല്ലാം നോക്കുന്നതോടൊപ്പം കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതാണ്.

മഞ്ഞുകാലമാണിപ്പോള്‍. തണുത്തുറഞ്ഞ അന്തരീക്ഷം നമ്മുടെ ചര്‍മ്മത്തെ വരണ്ടതും മങ്ങിയതുമാക്കിമാറ്റുന്നു. അതുകൊണ്ട് മഞ്ഞുകാലങ്ങളില്‍ ചര്‍മ്മത്തിനു ഗുണകരമായ ആഹാരങ്ങള്‍ നമ്മള്‍ കഴിക്കേണ്ടതായുണ്ട്.

ഇവിടെയിതാ നിങ്ങളുടെ ചര്‍മ്മത്തെ നനുത്തതും മനോഹരവുമാക്കുന്ന ചില ആഹാരങ്ങള്‍.

മധുരക്കിഴങ്ങ്: ഇതില്‍ ധാരാളം വിറ്റാമിന്‍ എ യുടെ സാന്നിധ്യം ഉള്ളതുകൊണ്ട് അവ നിങ്ങളുടെ ചര്‍മ്മത്തെ എപ്പോഴും ഈര്‍പ്പമുള്ളതാക്കുകയും ചര്‍മ്മത്തിന് പ്രായമായവുന്നത് തടയുകയും ചെയ്യുന്നു. മധുരക്കിഴങ്ങ് ദിവസേന ആഹാരത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ മഞ്ഞുകാലത്ത് നിങ്ങളുടെ ചര്‍മ്മത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങല്‍ക്കു തന്നെ തിരിച്ചറിയാവുന്നതാണ്.
ബട്ടര്‍ ഫ്രൂട്ട്: വറുത്ത ഭക്ഷണങ്ങളും ചിപ്‌സ് തുടങ്ങിയ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കി നിങ്ങള്‍ ആരോഗ്യകരമായ ആഹാരരീതി പിന്തുടരുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ വരള്‍ച്ച അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.  നിങ്ങള്‍ ഒഴിവാക്കിയ കൊഴുപ്പ് നിറഞ്ഞ ആഹാരങ്ങള്‍ക്ക് പകരം വെക്കാവുന്ന ഒന്നാണ് ബട്ടര്‍ ഫ്രൂട്ട്. ഇതില്‍ ധാരാളം മോണോ അള്‍സാറ്ററേറ്റഡ് കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അത്  നിങ്ങളുടെ ഭാരം നിയന്ത്രിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും സഹായിക്കുന്നു.

കക്കരിയ്ക്ക: ഇതില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലേക്ക് ധാരാളം ജലാംശം തരുന്ന ഒരു ആഹാരമാണ് കക്കരിയ്ക്ക. കൂടാതെ നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്ന ധാരാളം മൂലികകളും ഇതില്‍ അടങ്ങിയിരിക്കുന്നു.

മത്തങ്ങക്കുരു: സെലീനിയം,സിങ്ക് തുടങ്ങിയ ധാരാളം ധാതുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. അവ നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ വേവിച്ചു കഴിക്കുന്നതിനേക്കാളും പച്ചയ്ക്ക് കഴിക്കുന്നതാണ് നല്ലത്.

Latest Stories

We use cookies to give you the best possible experience. Learn more