| Saturday, 6th December 2014, 8:44 pm

മഞ്ഞുകാല രോഗങ്ങളും ഹോമിയോപ്പതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വ്യക്തിയിലധിഷ്ഠിതമായ ഒരു ചികിത്സാരീതിയാണ് ഹോമിയോപ്പതി. അലര്‍ജിയും, ആസ്തമയും ത്വക്‌രോഗവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ചര്‍മ്മരോഗങ്ങള്‍ കുറയുമ്പോള്‍ ആസ്ത്മ കൂടുന്നതും തിരിച്ചും നിരവധി പേര്‍ക്ക് അനുഭവമുള്ള കാര്യമാണ് ഇത്തരം സാഹചര്യങ്ങളില്‍ രോഗങ്ങളെ വെവ്വേറെ കാണാതെ രോഗിയെ മുഴുവനായി പരിഗണിച്ചുള്ള ഹോമിയോപ്പതി ചികിത്സ കൂടുതല്‍ ഫലം ചെയ്യുന്നു.



തുലാം മാസംവിടപറഞ്ഞിരിക്കുന്നു. വൃശ്ചികമാസം ആഗതമായി. മഴ പൂര്‍ണമായി അവസാനിച്ചു. ഗ്രാമനഗരഭേദമന്യേ മഴയില്‍ അടങ്ങിക്കിടന്ന പൊടിപടലങ്ങള്‍ സ്വാതന്ത്ര്യം പ്രാപിക്കുകയായി. മഞ്ഞുമൂടിയ പ്രഭാതങ്ങളും തണുത്ത സന്ധ്യാകാലവും, അന്തരീക്ഷ മലിനീകരണവും, വരണ്ട കാറ്റും ചില ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവയിലൂടെ

(1). അലര്‍ജി (Allergic Rhinitis)
തുമ്മല്‍, ജലദോഷം, മൂക്കും, കണ്ണും, കാതും ചൊറിച്ചില്‍, മൂക്കടപ്പ്, ചുമ, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും അനുഭവപ്പെടുന്നത്. കൂടാതെ അസ്വസ്ഥതയും ദേഷ്യവും, മാനസിക പിരിമുറുക്കവും കൂടി രോഗിയുടെ അന്നത്തെ ദിവസം പൂര്‍ണമായും നഷ്ടപ്പെടുത്തുന്നു. പ്രധാനമായും അലര്‍ജി 2 വിധമാണ്.
(1). കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സീസണല്‍ അലര്‍ജിയും.
(2) വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പെറിണിയല്‍ അലര്‍ജിയും.
പൊടിപടലങ്ങള്‍, ചെടികളില്‍ നിന്നും വൃക്ഷങ്ങളില്‍ നിന്നും പുഷ്പങ്ങളില്‍ നിന്നുമുള്ള പരാഗങ്ങളും, വാഹനങ്ങളില്‍ നിന്നുള്ള പുകയും അലര്‍ജിക്കു കാരണമാകുന്നു. പ്രഭാതങ്ങളില്‍ ഉള്ള മഞ്ഞും തണുപ്പും, വിദ്യാര്‍ത്ഥികള്‍ക്കും നേരത്തെ ജോലിക്കു പോകുന്ന ഉദ്യോഗസ്ഥര്‍ക്കും, തൊഴിലാളികള്‍ക്കും അലര്‍ജിക്ക് കാരണമാവുന്നു.
അന്തരീക്ഷ മലിനീകരണവും, ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡ് ഭക്ഷണരീതിയും, മാനസിക പിരിമുറുക്കവും അലര്‍ജിയിലേക്ക് നയിക്കാം. ജനിതക പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.

ആസ്തമ (Atopic Asthma)
ശ്വാസം മുട്ടലും, വലിവും, ചുമയും, കഫക്കെട്ടുമാണ് പ്രധാന ലക്ഷണങ്ങള്‍. പൊതുവെ അലര്‍ജിയുടെ തുടര്‍ച്ചയായി ആസ്തമ കാണപ്പെടുന്നു. വീട്ടിലെ പൊടിപടലങ്ങള്‍, പരാഗങ്ങള്‍, മൃഗങ്ങളുടെ രോമങ്ങള്‍, പുക, ചില മരുന്നുകള്‍ എന്നീ അലര്‍ജിക്കു കാരണമാകുന്ന വസ്തുക്കളോട് അമിതമായ പ്രതികരണമുള്ള (Hypersensitivity) കുട്ടികളിലും, അര്‍ജിയുടെ കുടുംബപാരമ്പര്യം ഉള്ളവരിലുമാണ് സാധാരണയായി ഇത്തരം ആസ്തമ കാണപ്പെടുന്നത്.
(ശ്വാസനാളികളുടെ സങ്കോചവും തുടര്‍ന്നുള്ള ശ്വാസോഛ്വാസത്തിനുള്ള ബുദ്ധിമുട്ടുമാണ് ആസ്തമയിലേക്ക് നയിക്കുന്നത്.)
ഇത്തരം രോഗികള്‍ക്ക് അനുബന്ധമായി ചര്‍മരോഗങ്ങളും അലര്‍ജിയുടെ ബുദ്ധിമുട്ടും കാണപ്പെടാറുണ്ട്. രക്തപരിശോധനയില്‍ ഇസിനോഫിലിന്റെയും, IgE യുടേയും ഉയര്‍ന്ന അളവിലൂടെയും ചില അലര്‍ജി ടെസ്റ്റുകളിലൂടെയും ഇത് തിരിച്ചറിയാന്‍ കഴിയും.

അടുത്തപേജില്‍ തുടരുന്നു



ഹോമിയോപ്പതിയിലൂടെ ശമനം.
ശരീരത്തിന്റെ അമിതമായ പ്രതികരണശേഷിയാണ് അലര്‍ജിയിലേക്കും ആസ്തമയിലേക്കും നയിക്കുന്നത്. പ്രത്യേകിച്ച് ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഇത്തരം രോഗികളുടെ എണ്ണം അധികമായി കണ്ടുവരാറുണ്ട്. അലര്‍ജിയുടെ കാരണം, സ്വഭാവം, ഉണ്ടാവുന്ന സമയം, രോഗിയുടെ പ്രായം, കുടുംബ പാരമ്പര്യം, മറ്റ് രോഗങ്ങള്‍ എന്നിവ പരിശോധിച്ച് ഫലപ്രദമായ ചികിത്സ നല്‍കാവുന്നത്.
വ്യക്തിയിലധിഷ്ഠിതമായ ചികിത്സ ആയതിനാല്‍ രോഗി മുഴുവന്‍ വിവരങ്ങളും ഡോക്ടറോട് വിശദമായി വിവരിക്കേണ്ടതാണ്. അലര്‍ജന്യകളില്‍ നിന്നും ദൂരം പാലിക്കാന്‍ രോഗി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മരോഗങ്ങള്‍
എക്‌സിമ (Atopic eczema or……….)
ചൊറിച്ചിലും തടിപ്പുമാണ് പ്രധാനലക്ഷണം. നീരൊലിപ്പോടുകൂടിയും അല്ലാതെയും എക്‌സിമ കണ്ടുവരുന്നു. ചിലരില്‍ ചര്‍മ്മത്തിന് അസാധാരണമാംവിധം കട്ടി കൂടുന്നു.
കുട്ടികളില്‍ 2 മുതല്‍ 6 മാസം വരെയുള്ള കാലയളവില്‍ കണ്ടുതുടങ്ങുന്ന ഈ രോഗം കൈകാലുകളുടെ പുറം ഭാഗങ്ങളിലും തലയിലു, കവിളിലും, നെറ്റിയിലും, പൃഷ്ടഭാഗത്തും കാണപ്പെടുന്നു.
മുതിര്‍ന്നവരില്‍ കണങ്കാലിലു, മുഖത്തു, കാലിലും, സന്ധികളുടെ ഉള്‍ഭാഗങ്ങളിലും കരുക്കള്‍, അസഹ്യമായ ചൊറിച്ചിലും നീരൊലിപ്പോടുകൂടി കാണപ്പെടുന്നു. മഞ്ഞുകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം കുറയുന്നതുമൂലം ചര്‍മത്തിലെ ജലാംശം കുറയുന്നതിനും രോഗം മൂര്‍ഛിക്കുന്നതിനും കാരണമാകുന്നു.
ഇളം ചൂടുവെള്ളത്തില്‍ കഴുകുന്നതും മോയിസ്ചറിയിസിങ് ക്രീ ഉപയോഗിക്കുന്നതു, ബാധിക്കപ്പെട്ട ഭാഗത്ത് സോപ്പ് ഒഴിവാക്കുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പാദം വിണ്ടുകീറല്‍
ഡിസംബര്‍ ജനുവരി മാസങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് പാദം വിണ്ടുകീറല്‍. നേരിയ വിള്ളല്‍ മുതല്‍ കഠിനമായ വേദനയോടു കൂടിയ വിള്ളല്‍ വരെ കാണപ്പെടുന്നുണ്ട്. രക്തം പൊടിയുന്നതു നീരും പഴുപ്പു വരുന്നതായു ചിലര്‍ പരാതിപ്പെടുമ്പോഴും ചില കേസുകളില്‍ ചൊറിച്ചിലും കാണപ്പെടുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ സര്‍വസാധാരണമായി ഈ സ്ഥിതി വിശേഷം കണ്ടുവരുന്നു.
അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറയുന്നതും, വരണ്ട കാറ്റും, ശുചിത്വമില്ലായ്മയും ചര്‍മ്മത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടുന്നതുമാണ് ഇതിന് കാരണം.
കാല്‍പാദം വൃത്തിയായി സൂക്ഷിക്കുക, പാരഫിന്‍ വാസ്‌ലിന്‍, ഒലിവ് ഓയില്‍, മറ്റു എണ്ണകള്‍, ക്രീമുകള്‍ തുടങ്ങിയവയിലൊന്ന് കഴുകിയതിന് ശേഷം പുരട്ടാവുന്നതാണ്. രാത്രികാലങ്ങളിലും പകലും സോക്‌സ് ധരിക്കുന്നത് പാദങ്ങളിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കും.
വ്യക്തിയിലധിഷ്ഠിതമായ ഒരു ചികിത്സാരീതിയാണ് ഹോമിയോപ്പതി. അലര്‍ജിയും, ആസ്തമയും ത്വക്‌രോഗവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ചര്‍മ്മരോഗങ്ങള്‍ കുറയുമ്പോള്‍ ആസ്ത്മ കൂടുന്നതും തിരിച്ചും നിരവധി പേര്‍ക്ക് അനുഭവമുള്ള കാര്യമാണ് ഇത്തരം സാഹചര്യങ്ങളില്‍ രോഗങ്ങളെ വെവ്വേറെ കാണാതെ രോഗിയെ മുഴുവനായി പരിഗണിച്ചുള്ള ഹോമിയോപ്പതി ചികിത്സ കൂടുതല്‍ ഫലം ചെയ്യുന്നു. ഒന്നോ രണ്ടോ കോഴ്‌സ് മരുന്നുകൊണ്ട്തന്നെ തുമ്മലും, അനുബന്ധ ലക്ഷണങ്ങള്‍ക്കും കുറവ് അനുഭവപ്പെടുമെങ്കിലു ചികിത്സ തുടരാന്‍ പ്രത്യേക ശ്രദ്ധിക്കണം.
ഹോമിയോപ്പതിയില്‍ എക്‌സിമ ഉള്‍പ്പെടെയുള്ള ചര്‍മ്മരോഗങ്ങള്‍ ആന്തരികമായ രോഗത്തിന്റെ പുറമേയുള്ള പ്രതിഫലനമായാണഅ പരിഗണിക്കുന്നതും, മനസ്സിലാക്കുന്നതും, ചികിത്സിക്കുന്നതും.
മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് അത് ശരിയാണെന്നത് വായനക്കാര്‍ക്ക് ബോധ്യം വന്നിട്ടുണ്ടാകും. ആയതിനാല്‍ ആന്തരികമായ പ്രശ്‌നങ്ങളെ വിശദമായ പരിശോധനക്കു ശേഷം കുറിക്കുന്ന മരുന്നുകളിലൂടെ നിയന്ത്രിച്ച് ക്രമേണ ഇല്ലായ്മ ചെയ്യുന്നതിലൂടെ രോഗിക്ക് പൂര്‍ണ്ണ ആശ്വാസം ലഭിക്കുന്നു.
രോഗത്തിന്റെ പഴക്കം#ം എവിടെയെല്ലാം ബാധിക്കപ്പെട്ടിരുന്നു, മുന്‍കാല ചികിത്സാ എന്നീ ഘടകങ്ങള്‍ അനുസരിച്ച് ചികിത്സയുടെ കാലയളവ് വ്യത്യാസപ്പെടും. പുറമേ ഉപയോഗിക്കുന്ന ലേപനങ്ങള്‍ക്ക് ചര്‍മത്തിന്റെ വരള്‍ച്ച തടയുക, പൊടിപടലങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നതിലുപരി ഒരു പ്രാധാന്യവും ചികിത്സയില്‍ ഇല്ല.
അകത്തേക്കു കഴിക്കുന്ന മരുന്നിലൂടെ മാത്രമേ പൂര്‍ണശമനം ലഭിക്കൂ.

We use cookies to give you the best possible experience. Learn more