| Sunday, 18th February 2018, 7:11 pm

'ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ ഞാന്‍ വെക്കും'; ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താരമൂല്യം നോക്കാതെ മികവിനെ മാത്രം കണക്കിലെടുത്ത് പ്രശസ്ത സിനിമാ കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് നല്‍കുന്ന സി.പി.സി സിനി അവാര്‍ഡ് 2017 സമ്മാനിച്ചു. കൊച്ചി ശാമ ഹാളില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങ് നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.

2017 ലെ മികച്ച അഭിനയം കാഴ്ച്ച വെച്ച താരമെന്ന് സിനിമ കണ്ടവരെല്ലാം അടിവരയിട്ട് പറഞ്ഞ ഫഹദ് ഫാസില്‍ ആയിരുന്നു സി.പി.സി 2017 ലെ മികച്ച നടന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയിലെയും കള്ളന്‍ പ്രകാശായി ജീവിച്ച ഫഹദ് ഓഡിയന്‍സ് പോളിലും ജൂറി നിര്‍ണയത്തിലും ഒന്നാമതെത്തിയാണ് പുരസ്‌കാരം നേടിയത്. കെ.ജി ജോര്‍ജിനെ ചടങ്ങ് ലൈഫ് ടൈം അച്ചീവ്‌മെന്‍ര് പുരസ്‌കാരം നല്‍കി ആദരിച്ചു. സത്യന്‍ അന്തിക്കാട് ,സിബി മലയില്‍, കമല്‍ ഡിജോ ജോസ്, ബേസില്‍, ദിലീഷ് പോത്തന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിയ പാര്‍വതിക്ക് എത്താന്‍ പറ്റിയില്ല. പക്ഷെ വീഡിയോ വഴി താരം ചടങ്ങിന് ആശംസ അറിയിച്ചു. മായനദിയിലെ നായകിയായ ഐശ്വര്യ ലക്ഷ്മിയും അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിരിയുന്നു. സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ചടങ്ങിന് സ്വാഗതം പറഞ്ഞത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച ചിത്രം. ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വ്വതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു. “ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ ഞാന്‍ വെക്കും..” എന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് ഫഹദ് പറഞ്ഞത്.

ഏറ്റവും കൂടുതല്‍ മത്സരം നടന്ന മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത് അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്‌കരാം കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്) നേടി.

തൊണ്ടിമുതലും ദൃക്സാക്ഷി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളാണ് അവാര്‍ഡില്‍ തിളങ്ങിയത്.

സി.പി.സി അവാര്‍ഡുകള്‍

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)

മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )

മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)

മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) &
രാജീവ് രവി (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച തിരക്കഥ : സജീവ് പാഴൂര്‍ ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച സംഗീത സംവിധായകന്‍ : റെക്സ് വിജയന്‍ (മായാനദി, പറവ )

മികച്ച എഡിറ്റര്‍ :കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്സാക്ഷിയും)

Latest Stories

We use cookies to give you the best possible experience. Learn more