| Thursday, 11th April 2019, 4:01 pm

ലോകത്തെ സ്വാധീനിച്ച വിജി പെണ്‍കൂട്ടിന് സ്വന്തം വീടില്ല; വിംഗ്സ് കേരള വീടൊരുക്കുന്നു

അനുശ്രീ

കോഴിക്കോട്: ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളില്‍ ഒരാളായി ബി.ബി.സി തെരഞ്ഞെടുത്ത വിജി പെണ്‍കൂട്ടിന് അനുമോദനങ്ങളും അംഗീകാരങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സമ്മാനങ്ങളൊന്നും അടുക്കിവെക്കാന്‍ വിജിക്കൊരു വീടുണ്ടായിരുന്നില്ല.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കോഴിക്കോട്ടെ അസംഘടിതരായ സത്രീ തൊഴിലാളികള്‍ക്കിടയില്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ വിജിയുണ്ടായിരുന്നു. തൊഴിലായിയിരുന്നുകൊണ്ടു തന്നെ തൊഴില്‍പ്രശ്നങ്ങളില്‍ ഇടപെടുകയും അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ എന്ന സംഘടന കെട്ടിപടുക്കുകയും ചെയ്ത വിജിയുടെ പ്രവര്‍ത്തന രീതികള്‍ ശ്രദ്ധേയമായിരുന്നു. ഇതിനിടയില്‍ വിജി ഇതുവരെ സ്വന്തമായി വീടോ സ്ഥലമോ ആഗ്രഹിച്ചിരുന്നുമില്ല. സമൂഹം നന്നായാല്‍ തനിക്കും വീടാകുമെന്ന് വിശ്വസിക്കുന്ന വിജിക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള ശ്രമത്തിലാണ സ്ത്രീ കൂട്ടായ്മയായ ‘വിംഗ്‌സ് കേരള.’

കോഴിക്കോട് തന്നെ വിജിക്കൊരു വീട് നിര്‍മ്മിക്കുന്നതിനായുള്ള വിംഗ്‌സ് കേരളയുടെ ആലോചനാ യോഗം കോഴിക്കോട് വച്ചു നടന്നു.വിവിധ മേഖലയിലെ ആളുകള്‍ പങ്കെടുത്തു.

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ