ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ചുള്ള പാക്കിസ്ഥാനി തേയില കമ്പനിയുടെ പരസ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നു. കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “താപല്‍ ടീ” എന്ന ബ്രാന്‍ഡിന്റെ പരസ്യത്തിലാണ് അഭിനന്ദന്‍ പ്രത്യക്ഷപ്പെടുന്നത്.
ചായ കുടിക്കുന്ന അഭിനന്ദന്‍ “ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ” എന്ന് പറയുന്നത് പരസ്യത്തില്‍ കാണാം. അഭിനന്ദനെ ഉപയോഗിച്ച് ചിത്രീകരിച്ച പരസ്യമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
Tapal Tea is a tea brand based in Karachi, Pakistan.
Good creativity . pic.twitter.com/eA5AQ0NnPs— Zafar (@Maaachaaa69) March 6, 2019
എന്നാല്‍ ഈ പരസ്യം ആരോ എഡിറ്റ് ചെയ്ത് വര്‍ധമന്റെ വീഡിയോ ചേര്‍ക്കുകയായിരുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. താപല്‍ ടീ കമ്പനിയുടെ പരസ്യം എഡിറ്റ് ചെയ്ത്, പാക് സൈന്യം അഭിനന്ദനെ കസ്റ്റഡിയിലെടുത്ത ശേഷം ഫെബ്രുവരി 27ന് പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
താപല്‍ ടീ പരസ്യം എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ യഥാര്‍ത്ഥ പരസ്യം ലഭിക്കും. ലഭിക്കുന്ന വീഡിയോയില്‍ അഭിനന്ദന്റെ ദൃശ്യങ്ങളില്ലെന്നും അതില്‍ നിന്നും വ്യക്തമാകും.
“പരസ്യത്തില്‍”@iedit_whatuwant” എന്ന വാട്ടര്‍മാര്‍ക്ക് സ്‌ക്രീനില്‍ കാണാം. വീഡിയോയ്ക്ക് ശേഷവും ഈ വാട്ടര്‍മാര്‍ക്ക് കാണിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു ഹാന്‍ഡില്‍ ട്വിറ്ററില്‍ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഫണ്‍ ഫാസ്റ്റ് എഡിറ്റ്‌സ് എന്ന പേരിലുള്ള പേജിന്റെ ഹാന്‍ഡില്‍ ഇതാണെങ്കിലും പേജില്‍ ഈ വീഡിയോ കണ്ടെത്താനായില്ല.
യഥാര്‍ത്ഥ പരസ്യം
താപല്‍ ടീയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റലും അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ച് പുറത്തിറക്കിയ പരസ്യ ചിത്രം കാണാന്‍ കഴിഞ്ഞില്ല. അത്തരത്തിലൊരു പരസ്യം പുറത്തിറക്കിയത് സംബന്ധിച്ച യാതൊരു സൂചനയും ലഭിച്ചില്ലെന്നും” ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.