സീറ്റില്‍ : മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഒക്ടോബര്‍ 26 ന് എത്തും. വിന്‍ഡോസ് 7 ഇറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡോസ് 8 എത്തുന്നത്.
ഒക്ടോബര്‍ 28 മുതല്‍ ഉപയോക്താക്കള്‍ക്ക് വിന്‍ഡോസ് 8 തങ്ങളുടെ പിസിയില്‍ അപ്‌ഗ്രേഡ് ചെയ്യുകയോ പുതിയ അപ്‌ഡേഷനോട് കൂടിയ പിസി വാങ്ങിക്കുകയോ ചെയ്യാമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.[]
എന്നാല്‍ വിന്‍ഡോസ് 8 അവതരിപ്പിക്കുന്നതിനെ പറ്റി മൈക്രോസോഫ്റ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും എല്ലാ മൂന്ന് വര്‍ഷം കൂടുമ്പോഴും മൈക്രോസോഫ്റ്റ് വിന്‍ഡോസ് അപ്‌ഗ്രേഡ് ചെയ്യാറുള്ളതിനാല്‍ ഒക്ടോബറില്‍ തന്നെ വിന്‍ഡോസ് 8 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബര്‍ അവസാനത്തോടെ വിന്‍ഡോസ് 8 പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വിന്‍ഡോസ് xp, വിന്‍ഡോസ് 7 എന്നീ വേര്‍ഷനുകളുള്ള ഉപയോക്താക്കള്‍ക്ക് 40 ഡോളറിന് വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ജൂണ്‍ 2 ന് ശേഷം വിന്‍ഡോസ് 7 വാങ്ങിക്കുന്നവര്‍ക്ക് 15 ഡോളറിനും വിന്‍ഡോസ് 8 ഡൗണ്‍ലോഡ് ചെയ്യാം.