| Friday, 26th October 2012, 11:50 am

വിന്‍ഡോസ് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ്‌ സിസ്റ്റമായ വിന്‍ഡോസ് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ അറിയിച്ചു.

വിന്‍ഡോസ് 8 ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ പ്രീഓര്‍ഡര്‍ കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 26ന് ശേഷം അപ്‌ഡേഷന്‍ ലഭിക്കും.[]

വിന്‍ഡോസ് 7നെ അപേക്ഷിച്ച് വെബ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 8. ബ്രൗസിംഗിനായി കൂടുതല്‍ സവിശേഷതകള്‍ വിന്‍ഡോസ് 8ല്‍ ഉണ്ടാകും.

പ്രീ ഓര്‍ഡറില്‍ കുറഞ്ഞ വിലക്കാണ് കമ്പനി വിന്‍ഡോസ് 8 അപ്‌ഡേറ്റ് നല്‍കുന്നത്. 699 രൂപയിലാണ് അപ്‌ഗ്രേഡ് ഓഫര്‍ തുടങ്ങുന്നത്. വിന്‍ഡോസ് 7 പിസികള്‍ക്കാണ് 699 രൂപയ്ക്ക് വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ചെയ്തു ലഭിക്കുക.

ഇക്കഴിഞ്ഞ ജൂണ്‍ 2 മുതല്‍ വാങ്ങിയ വിന്‍ഡോസ് 7 സിസ്റ്റങ്ങള്‍ക്കോ അല്ലെങ്കില്‍ 2013 ജനുവരി 31ന് മുമ്പ് വാങ്ങുന്ന വിന്‍ഡോസ് 7 സിസ്റ്റങ്ങള്‍ക്കോ ആണ് ഈ ചുരുങ്ങിയ വിലയില്‍ വിന്‍ഡോസ് 8 അപ്‌ഡേറ്റ് ലഭിക്കുക.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം മൊത്തത്തില്‍ ഫ്‌ളാഷ് ഡ്രൈവിലോ പെന്‍ ഡ്രൈവിലോ സൂക്ഷിക്കാം എന്നൊരു പ്രത്യേകതയും ഉണ്ട്. ഇതിനാല്‍ തന്നെ എല്ലാ സിസ്റ്റത്തിലും വിന്‍ഡോസ് 8 പ്രവര്‍ത്തിപ്പിക്കാം.

വിന്‍ഡോസിന്റൈ സുരക്ഷയ്ക്കായി രഹസ്യകോഡിന് പുറമെ പിക്ചര്‍ പാസ് വേഡുമായാണ് വിന്‍ഡോസ് 8 എത്തുന്നത്.

We use cookies to give you the best possible experience. Learn more