വിന്‍ഡോസിന്റെ അവസാന വേര്‍ഷനാണ് വിന്‍ഡോസ് 10 എന്ന് മൈക്രോസോഫ്റ്റ്
Big Buy
വിന്‍ഡോസിന്റെ അവസാന വേര്‍ഷനാണ് വിന്‍ഡോസ് 10 എന്ന് മൈക്രോസോഫ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th May 2015, 1:03 pm

microsoft-01മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസിന്റെ അവസാന വേര്‍ഷനായിരിക്കും വിന്‍ഡോസ് 10 എന്ന് കമ്പനി. മൈക്രോസോഫ്റ്റ് ഡെവലപ്പ്‌മെന്റ് എക്‌സിക്യുട്ടീവ് ജെറി നിസ്‌കണാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിന്‍ഡോസ് 10 കൃത്യമായ ഇടവേളകളില്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിക്‌സണിന്റെ വാക്കുകള്‍ സ്ഥിരീകരിച്ച് മൈക്രോസോഫ്റ്റ് പ്രസ്താവന പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. വിന്‍ഡോസിന് വളരെ മികച്ച ഒരു ഭാവിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

വിന്‍ഡോസിന്റെ അഴസാന വേര്‍ഷനായിരക്കും വിന്‍ഡോസ് 10. വിന്‍ഡോസ് 10നുവേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

വിന്‍ഡോസ് 8.1 പുറത്തിറക്കുന്ന സമയത്തേ മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10നുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിന്‍ഡോസ് 10ല്‍ പുതിയ പുതിയ അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുത്തുന്നത് മൈക്രോസോഫ്റ്റ് തുടരും. എന്നാല്‍ പുതിയ വേര്‍ഷന്‍ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ വിന്‍ഡോസ് 10 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിസികള്‍, മൊബൈലുകള്‍, ടാബ്‌ലറ്റുകള്‍ തുടങ്ങി വിവിധതരത്തിലുള്ള ഡിവൈസുകളില്‍ ഈ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനാണ് ആലോചിക്കുന്നത്.