വാഷിംഗ്ടണ്‍: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ആപ്പിള്‍ ഐ.ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണം മൈക്രോസോഫ്റ്റ് നിര്‍ത്തുന്നു.
നിലവിലെ ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ ബഗ് പരിഹരിക്കലുകളും സുരക്ഷാ അപ്‌ഡേറ്റുകളും മാത്രമേ മൈക്രോസോഫ്റ്റ് കമ്പനികളില്‍ നിന്ന് ഉണ്ടാവുകയുള്ളെന്ന് മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ഗ്രൂപ്പിലെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ജോ ബെല്‍ഫിയോര്‍ ഞായറാഴ്ച ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു.
“പ്ലാറ്റ്‌ഫോമിലെ പിന്തുണയും തുടര്‍ന്നുള്ള ബഗ് ഫിക്‌സുകളും, സുരക്ഷാ അപ്‌ഡേറ്റുകളും ഞങ്ങള്‍ തുടര്‍ന്നും തുടരും, എന്നാല്‍ സോഫ്റ്റ് വെയറിന്റെ പുതിയ അപ്‌ഡേറ്റുകളോ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയുന്ന ഹാര്‍ഡ്‌വെയറുകളോ ഇനി നിര്‍മ്മിക്കില്ലെന്ന് ബെല്‍ഫിയോര്‍ ട്വീറ്റ് ചെയ്തു.
നിലവില്‍ മൈക്രോസോഫ്റ്റ് ലൂമിയ 950 XL, മൈക്രോസോഫ്റ്റ് ലൂമിയ 950, നോക്കിയ ലുമിയ 930 എന്നിവയിലാണ് വിന്‍ഡോസ് ഒ.എസ് ഉപയോഗിക്കുന്ന ഫോണുകള്‍
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ നിര്‍മ്മിച്ചിരുന്ന എച്ച്.പി അതിന്റെ മുന്‍നിര വിന്‍ഡോസ് ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം നിര്‍ത്തലാക്കുകയാണ്. എച്ച്.പിയുടെ പുതിയ ഹാന്‍ഡ്‌സെറ്റായ എലൈറ്റ് സ്മാര്‍ട്ട്‌ഫോണില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കില്ല.
തങ്ങളുടെ ഫോണുകളില്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നിവ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന വിന്‍ഡോസ് 10 ഉപഭോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് പിന്തുണ നല്‍കുമെന്നും ബെല്‍ഫിയോര്‍ സമ്മതിച്ചു.
മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ കാന്ററിന്റെ കണക്ക് പ്രകാരം വിന്‍ഡോസ് ഫോണുകള്‍ 1.3% മാര്‍ക്കറ്റാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 2.4% ആയിരുന്നു.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളുടെ നിര്‍മ്മാണം നിര്‍ത്തുമെങ്കിലും കമ്പനി കൂടുതല്‍ സവിശേഷതകള്‍ ഉള്ള ഫോണുകള്‍ നിര്‍മ്മിക്കുമെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്.