വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം അടുത്തവര്‍ഷം സെപ്തംബറില്‍ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സെപ്തംബറില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുമെന്ന് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ചീഫ് ആയ നിക്കെയ് കെല്‍വിന്‍ ടൂര്‍നെര്‍ പറഞ്ഞു.
അടുത്തവര്‍ഷം ഏപ്പോള്‍ പുറത്തിറക്കുമെന്ന മൈക്രോസോഫ്റ്റ് കൃത്യമായി പറയുന്നില്ലെങ്കിലും സെപ്തംബറില്‍ സിസ്റ്റം പുറത്തിറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
“അടുത്ത വേനല്‍ക്കാലത്തിന്റെ അവസാനം സിസ്റ്റം ഞങ്ങള്‍ പുറത്തിറക്കും. അങ്ങനെയാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്” ടുര്‍നെര്‍ പറഞ്ഞു.
വിന്‍ഡോസ് 8 പുറത്തിറക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിന്‍ഡോസ് 10 എന്ന ദൗത്യവുമായി മൈക്രോസോഫ്റ്റ് എത്തിയിരിക്കുന്നത്. വിന്‍ഡോസ് 8 ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.
വിന്‍ഡോസ് 8 കമ്പ്യൂട്ടറിനേക്കാള്‍ യോജിച്ചിരുന്നത് ടാബ്ലറ്റുകള്‍ക്കായിരുന്നു. പാരമ്പര്യമായ രീതിയില്‍ പുതിയ രൂപത്തിലാണ് വിന്‍ഡോസ് 10ന്റെ ടെസ്റ്റ് വേര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്.
രണ്ട് മാസക്കാലത്തോളം ഇത് മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.