[]മാസണ്‍: വിമ്പിള്‍ഡണ്‍ ജയം നേടി ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയിരിക്കുകയാണ് മാരിയന്‍ ബര്‍ട്ടോലി. നിരന്തരമായി അലട്ടിക്കൊണ്ടിരിക്കുന്ന പരിക്കാണ് വിരമിക്കല്‍ പ്രഖ്യാപനം ഇത്രയും പെട്ടെന്നാക്കിയത്. []
ഏറെ നാളായി പരിക്ക് അലട്ടിക്കൊ ണ്ടിരിക്കുന്നെന്നും കരുതുന്നത് പോലെ ശരീരത്തെ മത്സരത്തിനായി തയ്യാറാക്കാന്‍ സാധിക്കുന്നില്ലെന്നും ബര്‍ട്ടോലി പറഞ്ഞു.
ഒരുപാട് നാള്‍ മത്സരത്തില്‍ തുടരണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ അതിന് സാധിക്കാത്ത ഒരു ഘട്ടം എത്തിയിരിക്കുന്നു.
ഒരു മണിക്കൂറോ 45 മിനുട്ടോ മത്സരം പിന്നിടുമ്പോഴേക്കും എന്റെ ശരീരം വേദനിക്കാന്‍ തുടങ്ങുന്നു. ഇത്തരത്തില്‍ തുടരാന്‍ സാധിക്കില്ല. കോര്‍ട്ടില്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും വേദന അനുഭവപ്പെടുകയാണ്.
ഇടത് കാലിനും വലത് കണങ്കാലിനും പിന്‍തുടയിലെ ഞരമ്പിനും വേദന അനുഭവപ്പെടുന്നുണ്ട്. തന്റെ വിംബിള്‍ഡണ്‍ കിരീട നേട്ടമാണ് എല്ലാവരും ഓര്‍ക്കേണ്ടത്. അല്ലാതെ തന്റെ അവസാന മത്സരത്തിലെ തോല്‍വിയല്ലെന്നും ആരാധകരോട് ബര്‍ട്ടോളി അഭ്യര്‍ത്ഥിച്ചു.
2007 ലെ വിമ്പിള്‍ഡണ്‍ ടെന്നിസിലെ റണ്ണര്‍ അപ്പായിരുന്നു ബര്‍ട്ടോലി. ലോക ഏഴാം നമ്പര്‍ താരമായ ബര്‍ട്ടോളി കഴിഞ്ഞ വിംബിള്‍ഡണില്‍ ജര്‍മനിയുടെ സബയ്ന്‍ ലിസ്‌കിയെ തോല്‍പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.