ലണ്ടന്‍ : വിംബിള്‍ഡന്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ മരിയാ ഷറപ്പോവ വിംബിള്‍ഡണ്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ജര്‍മ്മനിയുടെ 15 ാം സീഡ്കാരി സബീന്‍ ലിസീക്കയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഷറപ്പോവയെ പരാജയപ്പെടുത്തിയത് (6-4, 6-3).
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവയും മുന്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ സറീന വില്യംസും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആറാം സീഡായ സെറീന കസാഖിസ്ഥാന്റെ യാരോസ്ലാവ ഷെവഡോവയെയാണ് പരാജയപ്പെടുത്തിയത് (6-1, 2-6, 7-5). മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ തന്റെ അനുഭവസമ്പത്ത് ഒന്നുകൊണ്ടുമാത്രമാണ് സെറീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
ചെക്ക് താരമായ ക്വിറ്റോവ ആദ്യ സെറ്റ് വിട്ടുകൊടുത്തതിന് ശേഷം മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഫ്രാന്‍സെസ്‌ക ഷിയോവോണിനെ പരാജയപ്പെടുത്തുകയായിരുന്നു(6-1, 2-6, 7-5). ഇവരെ കൂടാതെ ജര്‍മ്മനിയുടെ ആഞ്ജലീക്ക കെര്‍ബറും ഓസ്ട്രിയന്‍ താരം താമിര പസ്സെക്കും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കിം ക്ലൈസ്റ്റേഴ്‌സിനെയാണ് ആഞ്ജലീക്ക പരാജയപ്പെടുത്തിയത്(1-6, 1-6). ഇറ്റലിയുടെ റോബര്‍ട്ട വിഞ്ചിയയായിരുന്നു താമിരയുടെ എതിരാളി(2-6, 2-6).
പുരുഷ വിഭാഗം മത്സരത്തില്‍ സ്വിസ് താരം റോജര്‍ ഫെഡററും യുഷ്‌നിയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കടുത്ത പുറംവേദന വകവെക്കാതെയാണ് ഫെഡറര്‍ ബെല്‍ജിയം താരം സേവിയര്‍ മലീസ്സയുമായുള്ള മത്സരത്തിനിറങ്ങിയത്. സ്‌കോര്‍(7-6, 6-1, 4-6, 6-3). ഉസ്‌ബെസ്‌ക്കിസ്ഥാന്‍ താരം ഡെന്നീസ് ഇസ്‌തോമിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് യുഷ്‌നി കീഴടക്കിയത്(6-3, 5-7, 6-4, 6-7, 7-5).