| Sunday, 17th December 2023, 4:20 pm

ബംഗ്ലാദേശിനെതിരായ ടി-ട്വന്റിയില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി വില്യംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിനെതിരായ ടി-ട്വന്റി പരമ്പരയില്‍ കെയ്ന്‍ വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ നായകനായി തിരിച്ചെത്തും. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇന്ത്യക്കെതിരായ ഹോം പരമ്പരക്ക് ശേഷം ആദ്യമായിട്ടാണ് വില്യംസണ്‍ അന്താരാഷ്ട്ര ടി ട്വന്റി മത്സരത്തിലേക്ക് മടങ്ങി വരുന്നത്. ഓസ്‌ട്രേലിയയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

2023 ഐ.പി.എല്ലിന്റെ തുടക്കം തന്നെ ഏ.സി.എല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് ഭൂരിഭാഗം ക്രിക്കറ്റും നഷ്ടമായിരുന്നു. ശേഷം ഏകദിന ലോകകപ്പിലേക്ക് ആയിരുന്നു വില്യംസിന്റെ കടന്നുവരവ്. നിലവില്‍ വിശ്രമത്തില്‍ തുടരുന്ന ഡെമോണ്‍ കോണ്‍വെയയുടെ പകരക്കാരനായി അദ്ദേഹം ടീമിനെ നയിക്കും. പരിക്ക് പറ്റിയ മൈക്കല്‍ ബ്രോസ്‌വെല്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഹെന്റി ഷിപ്ലി എന്നിവര്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കും. കിവീസ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ ടീമില്‍ ലഭ്യമാകും.

ഡിസംബര്‍ 27നാണ് ബംഗ്ലാദേശുമയുള്ള ആദ്യ ടി-ട്വന്റി പരമ്പര തുടങ്ങുന്നത്.

ഡിസംബര്‍ 17ന് ബംഗ്ലാദേശിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് വിജയം നേടാന്‍ സാധിച്ചിരുന്നു. മൂന്നു മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയില്‍ ടോസ് നേടിയ ബംഗ്ലാദേശ് കിവീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴ മൂലം 30 ഓവറില്‍ കളി ചുരുക്കിയപ്പോള്‍ ആദ്യം ഏഴ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് 239 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഡി.എല്‍.എസ് രീതിയില്‍ വിജയിയെ തെരഞ്ഞെടുത്തപ്പോള്‍ 44 റണ്‍സിനയിരുന്നു. ആയിരുന്നു ന്യൂസിലാന്‍ഡിന്റെ വിജയം.

Content Highlight: Williamson is set to return to the captaincy in the T20 against Bangladesh

We use cookies to give you the best possible experience. Learn more