കൊച്ചി: തനിക്കെതിരെ സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ പേജില്‍ വന്ന കുറിപ്പിനെതിരെ പരിഹാസവുമായി നടന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു. ക്ലിക്ക് ബൈറ്റിനായി തെറ്റിധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തയെന്ന പേരില്‍ കുറിപ്പ് പുറത്തുവിട്ട പേജുകള്‍ക്കെതിരെയാണ് നിരഞ്ജ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
‘മണിയന്‍പിള്ള രാജുവിന്റെ മകന്‍ പൊലീസ് കസ്റ്റഡയില്‍’ എന്ന തരത്തിലായിരുന്നു ചില പേജുകളില്‍ വന്ന ‘വാര്‍ത്ത’. തന്റെ പുതിയ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നിരഞ്ജ് നല്‍കിയ ഒരഭിമുഖത്തില്‍ 2018ല്‍ പൊലീസില്‍ നിന്നും പെറ്റിയടിച്ചെന്ന് പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ച് ‘വാര്‍ത്ത’ എന്ന പേരില്‍ ചില പേജുകള്‍ നല്‍കിയത്.
ഇനി താന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോയെന്ന് നിര്ഞ്ജ് ചോദിച്ചു.
നിരഞ്ജ് പ്രധാനവേഷത്തില്‍ എത്തിയ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ നായകന്‍.
നവാഗതനായ അഖില്‍ മാരാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.അജു വര്‍ഗീസ്, ഷമ്മി തിലകന്‍, സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
നിരഞ്ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
ഞാന്‍ പൊലീസ് കസ്റ്റഡിയില്‍ എന്നു പറഞ്ഞു കുറേ പേജുകളില്‍ വാര്‍ത്ത വരുന്നുണ്ട്. 2018ല്‍ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തില്‍ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയില്‍ ഞാന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
‘Will write Maniyan Pilla Raju’s son left the rocket into space?’; Actor Niranj against online pages