ഹൈദരാബാദ്: സമാനതകളില്ലാത്ത വിജയമാണ് ലൂസിഫര്‍ സ്വന്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ ആദ്യ 200 കോടി ബിസിനസ് ചിത്രമായി മാറി.
ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ലൂസിഫറിന്റെ തെലുങ്ക് വേര്‍ഷന്‍ ചിരഞ്ജീവി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സേ രാ നരസിംഹ റെഡ്ഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ചിരഞ്ജീവി സിനിമ പ്രഖ്യാപിച്ചത്.
പ്രഭാസ് അഭിനയിച്ച സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുജിത്താണ് തെലുങ്കില്‍ ലൂസിഫര്‍ സംവിധാനം ചെയ്തതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ഊഹാപോഹങ്ങളും നിറഞ്ഞിരുന്നു.
ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന ടൊവിനോ അവതരിപ്പിച്ച കഥാപാത്രമായി തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ട എത്തുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് വിജയ്‌യുമായി അടുത്ത വൃത്തങ്ങള്‍.
വിജയ് ലൂസിഫറില്‍ അഭിനയിക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്. ഇതുവരെ അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല. വിജയ് തന്റെ അടുത്ത റിലീസായ ലിഗറില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സിനും ദില്‍ രാജുവിനുമായി ഓരോ സിനിമയും ഇതിനകം കമ്മിറ്റ് ചെയ്തിട്ടുണ്ട് . ഒരു ബോളിവുഡ് നിര്‍മ്മാതാക്കളുമായി ഒരു ഹിന്ദി ചിത്രത്തിനായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. പുതിയ പ്രോജക്ടുകളില്‍ ഒപ്പിടുന്നതിനുമുമ്പ് അദ്ദേഹത്തിന് ഇപ്പോഴുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാണ് ‘വിജയ് ദേവേരക്കൊണ്ടയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.
നേരത്തെ അല്ലു അര്‍ജുന്‍ സയ്യിദ് മസൂദായെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഉണ്ടാവില്ലെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും കൂട്ടരും. എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
മലയാളം ലൂസിഫറില്‍ മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ