ലോക്സഭയില്‍ സത്യപ്രതിഞ്ജ കഴിഞ്ഞ് നാട്ടില്‍ എത്തിയതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എടുത്ത പ്രതിഞ്ജ നടപ്പിലാക്കി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍. ‘സി.പി.എമ്മിനെ തോല്‍പ്പിച്ചാല്‍ മാത്രമെ താടിയെടുക്കൂ” എന്നായിരുന്നു ശ്രീകണ്ഠന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പ്രഖ്യാപനം. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞിരുന്നു. ആ പ്രതികാരമാണ് ഇപ്പോള്‍ നടപ്പിലാക്കിയത്.
എന്നാല്‍ പ്രതിജ്ഞയെടുത്ത് കാത്തിരിക്കുന്ന മറ്റൊരു നേതാവുണ്ട് കോണ്‍ഗ്രസിന്. പ്രതിജ്ഞയെടുത്ത് നടപ്പിലാക്കാനാവാതെ നീണ്ടു പോകുകയാണ് ഈ നേതാവിന്റെ കാര്യത്തില്‍. ഇനി അത് നടപ്പിലാകാനുള്ള സാധ്യതയെങ്കിലും ഉണ്ടാവാന്‍ അഞ്ച് കൊല്ലം കഴിയണം.
തെലങ്കാനയിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍ റെഡ്ഡിയാണ് താടി വടിക്കാതെ പ്രതിജ്ഞയുമായി നടക്കുന്നത്. ഇനി തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിട്ട് മാത്രമേ താടിയെടുക്കൂ എന്നാണ് ഉത്തംകുമാറിന്റെ പ്രതിജ്ഞ. 2016ലാണ് നേതാവ് ഈ പ്രതിജ്ഞ എടുത്തത്. 2018ല്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന ടി.ആര്‍.എസ് വന്‍വിജയമാണ് വീണ്ടും നേടിയത്. അതോടെ ഉത്തംകുമാറിന്റെ പ്രതിജ്ഞ നടപ്പിലാലാക്കാനാതെ പോവുകയായിരുന്നു.
എം.എല്‍.എയായിരുന്ന ഉത്തംകുമാര്‍ റെഡ്ഡി ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എം.പിയാവുകയും ചെയ്തു. നല്‍ഗൊണ്ട മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്. എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ 12 എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക് മാറിയത്. ഉത്തംകുമാറിന്റെ രാജിയോടെ കൂറുമാറ്റ നിരോധന നിയമം ബാധകം നടപ്പിലാകാനാത്ത അവസ്ഥയിലേക്ക് മാറുകയായിരുന്നു കോണ്‍ഗ്രസ്.