| Friday, 12th March 2021, 6:51 pm

ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ പാകിസ്താനില്‍ പറത്തണോ ത്രിവര്‍ണ പതാക! ബി.ജെ.പിക്കെതിരെ കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നഗരത്തില്‍ ഉടനീളം ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

രാജ്യസ്‌നേഹത്തില്‍ രാഷ്ട്രീയം പാടില്ലെന്നും രാജ്യം എല്ലാവരുടേതാണെന്നും നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ബഡ്ജറ്റില്‍, നഗരത്തിലുടനീളം 500 സ്ഥലങ്ങളില്‍ ത്രിവര്‍ണ്ണ പതാക സ്ഥാപിക്കണമെന്ന് ഞങ്ങള്‍ പ്രഖ്യാപിച്ചു. ദേശീയ പതാക കാണുമ്പോഴെല്ലാം, സൈനികര്‍ അതിര്‍ത്തിയില്‍ പോരാടുന്നതിനെക്കുറിച്ച് ഓര്‍മ്മവരും. എന്തുകൊണ്ടാണ് ബി.ജെ.ന്നത് എന്ന് മനസിലാക്കാന്‍ എനിക്ക് കഴിയുന്നില്ല ”കെജ്‌രിവാള്‍ പറഞ്ഞു.

എല്ലാവരും ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഇന്ത്യയില്‍ അല്ലെങ്കില്‍ പിന്നെ പാകിസ്താനില്‍ പോയാണോ ത്രിവര്‍ണ പതാക പാറിക്കേണ്ടതെന്ന് കെജ്‌രിവാള്‍ ബി.ജെ.പിയോട് ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will tricolour be hosted in Pakistan if not in India: Arvind Kejriwal hits out at opposition parties

We use cookies to give you the best possible experience. Learn more