| Monday, 2nd April 2018, 11:59 am

ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമായിരിക്കണമെന്ന് ഹൈക്കോടതി. ഇതിനായി വിശദമായ മാര്‍ഗനിര്‍ദ്ദേശവും കോടതി പുറപ്പെടുവിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിലവിലെ നിയമന രീതി ഭരണഘടന വിരുദ്ധമാണെന്ന് ആരോപിച്ച് ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം നിലവിലെ നിയമന രീതി ഭരണഘടനാ വിരുദ്ധമാണെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി തള്ളി.


Also Read:  എസ്.സി എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകളുടെ ഭാരത് ബന്ദ്; ട്രെയിന്‍ഗതാഗതം തടസപ്പെട്ടു


“നിലവിലെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണം. കോടതിക്ക് സര്‍ക്കാരിന്റെ മേല്‍ ഇക്കാര്യം അടിച്ചേല്‍പ്പിക്കാനാവില്ല.”

തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി അറിയിച്ചു. എന്നാല്‍ കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന നിലവിലെ രീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ടി.ജി.മോഹന്‍ദാസ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്.

Watch This Video:

We use cookies to give you the best possible experience. Learn more