| Saturday, 1st June 2013, 12:45 am

സഹോദരീ പുത്രന്റെ ഭൂമി കൈയ്യേറ്റം: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിയെന്ന് ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സി.പി.ഐ.എം മുതിര്‍ന്ന നേതാവും സംസ്ഥാന സമിതി അംഗവുമായ എം.എം ലോറന്‍സിന്റെ  സഹോദരീ പുത്രന്റെ ഭൂമി കൈയ്യേറ്റ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ ലോറന്‍സ് നിയമനടപടിക്കൊരുങ്ങുന്നു.

ബന്ധുവിന്റെ കൈയ്യേറ്റത്തിന്റെ പേരില്‍ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്നും തന്നെ വാര്‍ത്തയിലേക്ക് വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്തുകയാണെന്നും  ലോറന്‍സ് പ്രതികരിച്ചു.

മാടമാക്കല്‍ കുടുംബത്തില്‍പെട്ട ധാരാളംപേര്‍ എറണാകുളത്തും ഫോര്‍ട്ട്‌കൊച്ചിയിലുമുണ്ട്. ഇവരില്‍ ആരെങ്കിലും കൈയേറ്റമോ മോഷണമോ നടത്തിയാല്‍ അതിലേക്കു തന്നെ വലിച്ചിഴക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.[]

ചിലമാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും ലോറന്‍സ് പറഞ്ഞു. അതേസമയം, ലോറന്‍സിന്റെ സഹോദരീ പുത്രന്റെ കൈയ്യേറ്റത്തിനെതിരെ കൊച്ചിന്‍ പോര്‍്ട്ട് ട്രസ്റ്റ് നിയമനടപടിക്കൊരുങ്ങുകയാണ്.

എം.എം. ലോറന്‍സിന്റെ ബന്ധുവായ ബെട്രന്റ് ബേസിലിന് തുറമുഖ ട്രസ്റ്റ് കഴിഞ്ഞ ജനവരി 10ന് തന്നെ ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു.

പോര്‍ട്ട് ട്രസ്റ്റിന്റെ പരിശോധനാ സംഘം നേരിട്ടെത്തി, അനധികൃത കൈയേറ്റം നീക്കണമെന്ന് ആവശ്യപ്പെട്ടു വെങ്കിലും അതനുസരിക്കാതിരുന്നതിനാലാണ് ജനവരിയില്‍ പോര്‍ട്ട് ട്രസ്റ്റ് കത്തയച്ചതെന്നാണ് പറയുന്നത്.

ഏഴു ദിവസത്തിനകം കൈയേറ്റം നീക്കണമെന്നാണ് ബെട്രന്റ് ബേസിലിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.  സമയപരിധിക്കു മുമ്പ് ഒഴിവായില്ലെങ്കില്‍, കൈയേറ്റക്കാരുടെ ചെലവില്‍ പോര്‍ട്ട് ട്രസ്റ്റ് തന്നെ അവ നീക്കം ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

ഏപ്രില്‍ 30ന് പോര്‍ട്ട് ട്രസ്റ്റിന്റെ എസ്‌റ്റേറ്റ് ഓഫീസര്‍ വീണ്ടും നടപടിക്ക് നോട്ടീസ് നല്‍കി. മെയ് 24ന് മുമ്പ് കൈയേറ്റം ഒഴിവാക്കണമെന്ന് അന്ത്യശാസനയും നല്‍കി.

ബുധനാഴ്ച ചേര്‍ന്ന പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം ബഹളത്തിനിടയാക്കി. തുറമുഖ ട്രസ്റ്റിന്റെ ഭൂമി കൈയേറിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സി.പി.എസ്.എ. വര്‍ക്കിങ് പ്രസിഡന്റും ലേബര്‍ ട്രസ്റ്റിയുമായ പി.എം. മുഹമ്മദ് ഹനീഫയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more