തിരുവനന്തപുരം: ദേശീയ ജനസംഖ്യാ പട്ടിക സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍. ജില്ലാ കലക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
എന്‍.പി.ആര്‍ സംബന്ധിച്ച് എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കെ.ആര്‍. ജ്യോതിലാല്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സെന്‍സര്‍ കമ്മീഷണര്‍ നാളെ ദല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും കേരളം നിര്‍ത്തിവെച്ച കാര്യം അറിയിക്കും. ചീഫ് സെക്രട്ടറിക്ക് പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുക്കുക.
ബുധനാഴ്ച കേരളവും പശ്ചിമ ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ദേശീയ ജനസംഖ്യ പട്ടിക സംബന്ധിച്ച പുനര്‍വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എന്‍.പി.ആര്‍ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കേരളവും ബംഗാളും കേന്ദ്രവുമായി ആശയവിനിമയം നടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്‍.പി.ആര്‍ നടപ്പിക്കില്ലായെന്ന് നേരത്തെ തന്നെ കേരളവും പശ്ചിമ ബംഗാളും നിലപാട് വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ