| Wednesday, 27th November 2019, 8:53 pm

'മഹാരാഷ്ട്രയിലെ ആഘാഡി സഖ്യത്തെ എതിര്‍ക്കുന്നില്ല'; ഗവര്‍ണറെ പുറത്താക്കണമെന്നും സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരഷ്ട്രയിലെ ആഘാഡി സഖ്യത്തെ എതിര്‍ക്കുന്നില്ലെന്ന് സി.പി.ഐ.എം. ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്താതിരിക്കാന്‍ ശിവസേനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ എതിര്‍ക്കില്ലെന്ന് സി.പി.ഐ.എം. വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദേശപ്രകാരം പക്ഷപാതപരമായ പങ്കുവഹിച്ചതിന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയെ പുറത്താക്കണമെന്നും സി.പി.ഐ.എം. ആവശ്യപ്പെട്ടു.

ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തില്‍ അധികാരത്തിലെത്തുന്ന മഹാ അഘാഡി സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ സി.പി.ഐ.എം. പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിന് സി.പി.ഐ.എം പിന്തുണ നല്‍കിയെന്ന തരത്തില്‍ പുറത്തുവന്ന മാധ്യമവാര്‍ത്ത തള്ളി സി.പി.ഐ.എം നേതാവ് പ്രീതി ശേഖരാണ് അഘാഡി സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞത്.

ചില മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപോലെ മഹാവികാസ് അഘാഡി സഖ്യത്തെ പിന്തുണച്ച് സി.പി.ഐ. എം മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ഒരു കത്തും നല്‍കിയിട്ടില്ലെന്നും പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അല്പസമയത്തിനകം സി.പി.ഐ.എം ഒരു പ്രസ്താവന ഇറക്കുമെന്നും ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി കൂടിയായ പ്രീതി ശേഖര്‍ പറഞ്ഞിരുന്നു.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നാളെ അധികാരത്തിലേറും. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ 15 മന്ത്രിമാരെക്കൂടി ലഭിക്കും. എന്‍.സി.പിക്ക് 15 മന്ത്രിപദവികള്‍ നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസിനു കിട്ടുന്നത് 13 സ്ഥാനങ്ങളാണ്. ഒപ്പം സ്പീക്കര്‍ പദവിയും. ആകെ 43 മന്ത്രിമാരാകും ഉണ്ടാവുകയെന്നും തീരുമാനമായിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവികള്‍ നല്‍കാനും ധാരണയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായ ബാലാസാഹേബ് തൊറാട്ടായിരിക്കും അതിലൊരാള്‍.

എന്നാല്‍ എന്‍.സി.പിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിനു മുമ്പ് ആ പദവിയിലേക്കു പരിഗണിച്ചിരുന്നത് അജിത് പവാറിനെയാണ്. എന്നാല്‍ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ജയന്ത് പാട്ടീലിന്റെ പേരാണ് ആ പദവിയിലേക്കു പറഞ്ഞുകേള്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more