ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്ന് ബി.ജെ.ഡി. ലോക്‌സഭാ നേതാവ് ഭര്‍ത്തുഹരി മഹാതാബാണ് പാര്‍ട്ടിയുടെ നയം വ്യക്തമാക്കിയത്.
“ഞങ്ങള്‍ പ്രതിപക്ഷത്താണ് ഇരിക്കുന്നത്. അവിശ്വാസപ്രമേയത്തിന്‍മേല്‍ ചര്‍ച്ച വരുമ്പോള്‍ ഞങ്ങള്‍ സര്‍ക്കാരിനെ എതിര്‍ക്കും.”
20 എം.പിമാരാണ് ബി.ജെ.ഡിയ്ക്കുള്ളത്.
ALSO READ: അവിശ്വാസപ്രമേയം; എം.പിമാര്‍ക്ക് വിപ്പ് നല്‍കി ബി.ജെ.പി
നിലവില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് ആവശ്യത്തിന് ഭൂരിപക്ഷം ലോക്‌സഭയിലുണ്ട്. എന്നാല്‍ ലോക്‌സഭയിലെ പ്രാദേശിക പാര്‍ട്ടികളില്‍ കരുത്തരായ ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ പാര്‍ട്ടികളുടെ നിലപാട് നിര്‍ണായകമാകും.
എന്‍.ഡി.എയ്ക്കുള്ളില്‍ ശിവസേനയും ജെ.ഡി.യുവും അതൃപ്തരാണെന്നിരിക്കെ ഭരണപക്ഷത്തും പ്രതിക്ഷത്തും നിലയുറപ്പിക്കാത്ത ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുടെ നിലപാട് വോട്ടെടുപ്പിനെ സ്വാധീനിക്കും. കാവേരി വിഷയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
അതേസമയം അവിശ്വാസപ്രമേയത്തെ അതിജീവിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് എന്‍.ഡി.എ ക്യാംപ്. എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരിക്കുകയാണ് ബി.ജെ.പി.
WATCH THIS VIDEO: