| Sunday, 26th August 2018, 3:12 pm

പ്രതിപക്ഷം സര്‍ക്കാരിനൊപ്പം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയ്യാറാണെന്ന് ചെന്നിത്തല പറഞ്ഞു.

സാമ്പത്തിക സഹായം നല്‍കുന്നതില്‍ വ്യക്തത വേണം. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെത്തുടര്‍ന്ന് ബന്ധുവീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

വിദേശ സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി മലയാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കേന്ദ്രസഹായം നല്ലരീതിയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു

പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ടാകും. ദുരിതബാധിതരെ സഹായിക്കുന്നത് ആരും തടയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more