| Saturday, 19th August 2017, 11:03 am

ഒരവസരം കൂടി തരൂ, 2022ഓടെ എല്ലാം ശരിയാക്കിതരാം: വീണ്ടും മോഹനവാഗ്ദാനവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ചുതരാമെന്നാണ് ബി.ജെ.പി പറയുന്നത്. പക്ഷേ ഒരു കണ്ടീഷന്‍ ഒരു അവസരവും കൂടി തരണം. പറയുന്നത് മറ്റാരുമല്ല കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് തന്നെ.

2022 ഓടെ കാശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാമെന്നാണ് രാജ്‌നാഥ് പറയുന്നത്. കാശ്മീര്‍ പ്രശ്‌നം മാത്രമല്ല തീവ്രവാദവും നക്‌സലിസവും നോര്‍ത്ത് ഈസ്റ്റില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളും എല്ലാം ഒരു ടേം കൂടി നല്‍കുകയാണെങ്കില്‍ തങ്ങള്‍ അവസാനിപ്പിച്ചു തരാമെന്നാണ് രാജ്‌നാഥ് സിങ് പറയുന്നു.


Dont Miss ഡിയര്‍ അര്‍ണബ് ജീ, വീട്ടുകാര്യം തീര്‍ക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ കുറച്ചിലല്ലേ?: അര്‍ണബിനെ പൊളിച്ചടുക്കി ഡോക്ടറുടെ തുറന്നകത്ത്


രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍ ഇങ്ങനെ.. ” ഇവിടെ നിരവധി പ്രശ്‌നങ്ങളുരണ്ട്. തീവ്രവാദം, നക്‌സലിസം, കാശ്മീര്‍ വിഷയം അങ്ങനെ നിരവധി ഇതിനെ കുറിച്ചൊന്നും അധികം വിശദീകരിക്കേണ്ടതില്ല. എന്നാല്‍ ഇതെല്ലാം 2022 ഓടെ പരിഹരിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്. പുതിയൊരു ഇന്ത്യയെ അതുവഴി നമ്മള്‍ കെട്ടിപ്പടുക്കും. 2022 ന് മുന്‍പായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചിരിക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്”- രാജ്‌നാഥ് സിങ് പറയുുന്നു.

ലക്‌നൗവില്‍ സംഘടിപ്പിച്ച സങ്കല്‍പ് സേ സിദ്ധി( ന്യൂ ഇന്ത്യ മൂവ്‌മെന്റ് 2017-2022 ) പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രാജ്‌സിങ്ങിന്റെ പുതിയ വാഗ്ദാനങ്ങള്‍.

സ്വച്ഛ് ഭാരതാണ് ഇനി വരാന്‍ പോകുന്നത്. ദാരിദ്ര്യമുക്ത അഴിമതി മുക്ത, തീവ്രവാദ മുക്ത വര്‍ഗീയ മുക്ത ഇന്ത്യ അതാണ് ഞങ്ങളുടെ ലക്ഷ്യം പക്ഷേ അതിനായി 2022 വരെ സമയം നല്‍കണം- രാജ്‌നാഥ് പപറയുന്നു.

1942 ല്‍ ഇവിടുത്തെ ജനങ്ങള്‍ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം മുഴക്കി 1947ല്‍ നമ്മള്‍ സ്വതന്ത്രരായി. അഞ്ച് വര്‍ഷം കൊണ്ടാണ് അത് സംഭവിച്ചത്. അങ്ങനെയെങ്കില്‍ 2017 ല്‍ ഒരു പുതിയ ഇന്ത്യ വേണമെന്ന് നമ്മള്‍ ആഗ്രഹിച്ചാല്‍ 2022 ല്‍ അത് സാധ്യമാകില്ലേയെന്നായിരുന്നു രാജ്‌നാഥിന്റെ ചോദ്യം.


Also Read ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അയല്‍വാസിയുടെ ലിംഗം ഛേദിച്ച് പെണ്‍കുട്ടി; അഭിനന്ദനവുമായി പൊലീസ്


ഇന്ത്യ 75 ാം സ്വാതന്ത്ര്യം ദിനം ആഘോഷിക്കുന്നതിന് മുന്‍പേ ഒരു പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അഭിനന്ദിക്കുന്നതായും രാജ്‌നാഥ് സിങ് പറയുന്നു.

പുതിയ ഇന്ത്യയില്‍ ദാരിദ്ര്യമുണ്ടാവില്ല. എല്ലാവര്‍ക്കും വീടുണ്ടാവും. ചികിത്സലഭ്യതക്കുറവ് മൂലം ഒരാള്‍ പോലും മരണപ്പെടില്ല. അങ്ങനെ ലോകത്തിന് മുന്നില്‍ ഇന്ത്യ ശക്തമായ ഒരു രാജ്യമായി മാറും. രാജ്‌നാഥ് സിങ് പറയുന്നു.

എന്നാല്‍ അച്ഛേ ദിന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ അച്ഛേദിന്‍ ഇന്ത്യയില്‍ ഒരാള്‍ പോലും കണ്ടില്ലല്ലോയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന വികസനത്തെ ഇനി ജനങ്ങള്‍ വിശ്വസിക്കില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more