| Tuesday, 13th August 2013, 2:33 pm

ഇന്ത്യ-പാക് പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം: മൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള പ്രശ്‌നങ്ങളെല്ലാം സമാധാനപരമായി പരിഹരിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. []

ഇരു രാജ്യങ്ങളിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണം. അയല്‍രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യില്ലെന്നും പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമാണ് വേണ്ടതെന്നും മൂണ്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് തുടര്‍ച്ചയായി ആക്രമങ്ങള്‍ അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ബാന്‍ കി മൂണിന്റെ പ്രതികരണം.

ഈയാഴ്ച മൂണ്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും അവരുടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ സംബന്ധിക്കുമെന്നും യു.എന്‍ വക്താവ് അറിയിച്ചു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ആവശ്യമായ എല്ലാ ചര്‍ച്ചകളും നടത്താന്‍ ബാന്‍ കി മൂണ്‍ തയാറെടുക്കുകയാണെന്നും പാക്ക് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുമായി മൂണ്‍ ചര്‍ച്ച നടത്തുമെന്നും യു.എന്‍ വക്താവ് അറിയിച്ചു.

We use cookies to give you the best possible experience. Learn more