| Tuesday, 17th March 2020, 5:02 pm

എന്തിന് ഞാന്‍ രാജ്യസഭാംഗത്വം ഏറ്റെടുക്കുന്നു, എല്ലാം സത്യപ്രതിജ്ഞയ്ക്ക് ശേഷം പറയാം: രഞ്ജന്‍ ഗൊഗോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എല്ലാ കാര്യങ്ങളും പറയാമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘നാളെ ദല്‍ഹിയിലേക്ക് പോകണമെന്ന് കരുതുന്നു. ആദ്യം ഞാന്‍ സത്യപ്രതിജ്ഞ ചെയ്യട്ടെ. എന്നിട്ട് ഞാന്‍ എന്തിന് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദമായി പറയാം.’, ഗൊഗോയി പറഞ്ഞു.

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് തിങ്കളാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിനെതിരെ നിയമ വൃത്തങ്ങളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

ഖന്ന അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും സര്‍ക്കാരിന് വേണ്ടി നിലകൊണ്ടതിന്റെയും നിയമത്തെ മുറുകെ പിടിച്ചതിന്റെയും പേരിലായിരിക്കും ഓര്‍മ്മിക്കപ്പെടുക. എന്നാല്‍ ഗൊഗോയ് സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചതിന്റെയും അതിന്റെ അരിക് ചേര്‍ന്ന് നിന്നതിന്റെയും ഭരണകൂടത്തോട് സന്ധി ചേര്‍ന്നതിന്റെയും പേരില്‍ അറിയപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനെ വിമര്‍ശിച്ച് മുന്‍ ജഡ്ജ് മദന്‍ ബി ലോക്കൂറും രംഗത്തെത്തിയിരുന്നു. ഗൊഗോയിയുടെ നാമനിര്‍ദ്ദേശം അത്ഭുതപ്പെടുത്തുന്നില്ലെന്നും അവസാനത്തെ പ്രതീക്ഷയും നഷ്ടമായോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more