| Monday, 21st November 2016, 8:08 am

പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് അമരീന്ദര്‍ സിങ്ങിന്റെ സ്വിസ്ബാങ്ക് അക്കൗണ്ട് വിവരം നാളെ പുറത്തു വിടുമെന്ന് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


2002-2007 സമയത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ കൊള്ളയടിപ്പ പണം ഭാര്യ പര്‍ണീത് കൗറിന്റെയും മകന്‍ രണീന്ദര്‍ സിങ്ങിന്റെയും പേരില്‍ വിദേശ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.


ജലാലാബാദ്:  പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനും കുടുംബത്തിനുമുള്ള കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ നാളെ പുറത്തു വിടുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

2002-2007 സമയത്ത് പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ കൊള്ളയടിപ്പ പണം ഭാര്യ പര്‍ണീത് കൗറിന്റെയും മകന്‍ രണീന്ദര്‍ സിങ്ങിന്റെയും പേരില്‍ വിദേശ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പഞ്ചാബിലെ ജലാലാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അകാലിദള്‍- കോണ്‍ഗ്രസ് കക്ഷികള്‍ ആപിനെതിരെ ഒറ്റടീമായാണ് മത്സരിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.

അധികാരത്തിലെത്തിയാല്‍ ദല്‍ഹി മോഡല്‍ ഭരണമായിരിക്കും. പഞ്ചാബിലെ അഴിമതി, മയക്കുമരുന്ന് ഉപയോഗം, ആരോഗ്യം, വിദ്യഭ്യാസം എന്നിവയെല്ലാം സംബന്ധിച്ച് വിശദമായ പദ്ധതികളുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.


Also read: ഈ സംഭാവനകളൊക്കെ ആര്‍.എസ്.എസ് എങ്ങനെയാണ് വെളുപ്പിച്ചത്? മോദിയോട് അംബേദ്കറുടെ കൊച്ചുമകന്റെ ചോദ്യം


Latest Stories

We use cookies to give you the best possible experience. Learn more