| Sunday, 15th September 2013, 11:32 am

എന്റേത് കാന്‍സറിനോട് സമരം ചെയ്ത് നേടിയ വിജയം: മനീഷ കൊയ്‌രാള

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അര്‍ബുദ രോഗത്തെ തോല്‍പ്പിച്ച ബോളിവുഡ് താരം മനീഷ കൊയ്‌രാള തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തോടെ സിനിമയില്‍ വീണ്ടും സജീവമാകുമെന്നാണ് മനീഷ അറിയിച്ചിരിക്കുന്നത്.

” ഇപ്പോള്‍ ആവശ്യം അല്‍പ്പം വിശ്രമമാണ്. ഒരു നടിയെന്ന നിലയില്‍ അഭിനയം ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇപ്പോള്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. സിനിമയിലേക്ക് തിരിച്ചുവരണം എന്നുതന്നെയാണ് ആഗ്രഹം. മനീഷ വ്യക്തമാക്കി.

കാഠ്മണ്ഡുവില്‍ രണ്ട് ദിവസത്തെ രാജ്യാന്തര കാന്‍സര്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മനീഷ. രോഗത്തില്‍ നിന്നും വിമുക്തയായതിന് ശേഷം മനീഷ പങ്കെടുക്കുന്ന ആദ്യ പൊതുവേദിയാണിത്.

നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും മനീഷ പറഞ്ഞു. എല്ലാവരും പറയാറ് ഞാന്‍ കാന്‍സറിനെ അതിജീവിച്ചയാളാണെന്നാണ്. എന്നാല്‍ കാന്‍സറിനോട് സമരം നടത്തി എന്ന് പറയാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്.

കാന്‍സര്‍ മരണത്തെ കൊണ്ടുവരുന്ന രോഗമല്ല. അതിനെ തോല്‍പ്പിക്കാനാവും. ഇത് എല്ലാവരോടും തുറന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനീഷ പറഞ്ഞു.

കാന്‍സര്‍ ബോധവത്കരണ പരിപാടിയുമായി കൂടുതല്‍ സജീവമാകാനാണ് മനീഷയുടെ തീരുമാനം. ആരോഗ്യമാണ് ഏറ്റവും പ്രധാനം. അസുഖമായി കിടപ്പിലായപ്പോഴാണ് ഈ സത്യം ഞാന്‍ തിരിച്ചറിയുന്നതെന്നും അവര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more