മാര്‍ച്ച് 11 ന് ആഫ്രിക്കയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ സജീവമായി താന്‍ ഉണ്ടാകുമെന്നും പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
പി.വി അന്‍വര്‍ തന്നെ നിലമ്പൂരില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാര്‍ച്ച് 11 ന് കേരളത്തില്‍ തിരികെ എത്തുമെന്ന് വ്യക്തമാക്കി അന്‍വറിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
‘പ്രിയമുള്ളവരേ, സ്നേഹമുള്ള സഹോദരി സഹോദരന്മാരെ സഖാക്കളേ തെരഞ്ഞെടുപ്പ് അടുത്തു, എം.എല്‍.എയെ കാണാന്‍ ഇല്ല, എം.എല്‍.എ വരില്ല എന്ന വാര്‍ത്തകള്‍ സ്ഥിരമായി പത്ര മാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കും ഞാന്‍ ഇല്ലാതാകണം എന്ന് അഗ്രഹിച്ചവര്ക്കും ആണ് എന്നെ കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹം ഉള്ളത്. അത് എന്തെങ്കിലും ആകട്ടെ അതേപറ്റി വിശദമായ വീഡിയോയുമായി പിന്നീട് വരാം.
ഒരു പ്രധാനപ്പെട്ട കാര്യം നിലമ്പൂരിലെ ജനങ്ങളെയും കേരളത്തിലെ അഭ്യുദയകാംക്ഷികളെയും അറിയിക്കാനാണ് ഈ വീഡിയോ അയയ്ക്കുന്നത്. ഞാന്‍ പത്താം തീയതിയോട് കൂടി ഇവിടെ നിന്നും പുറപ്പെട്ട് പതിനൊന്നാം തീയതി ഞാന്‍ നാട്ടില്‍ എത്തും എന്ന വിവരം അറിയിക്കുക ആണ്.
ഈ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് ഒപ്പം തെരഞ്ഞെടുപ്പ് രംഗത്തുള്ളരെ സജീവമായി ജനങ്ങള്‍ക്ക് ഒപ്പം ഞാന്‍ ഉണ്ടാകും. അത് ആരു പരിശ്രമിച്ചാലും എന്തൊക്കെ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചാലും എന്റെ പ്രിയപ്പെട്ടവര്‍ക്ക് ആയി അറിയിക്കുക ആണ്. മറ്റുള്ള കാര്യങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടുന്നതിന് മുമ്പായി അറിയിക്കും.’ എന്നാണ് വീഡിയോയില്‍ പി.വി അന്‍വര്‍ പറയുന്നത്.
നേരത്തെ എം.എല്‍.എയെ കാണുന്നില്ലെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ കേസ് നല്‍കിയിരുന്നു. പിന്നീട് അന്‍വര്‍ ഖാനയില്‍ ജയിലിലാണെന്നും പ്രചാരണം നടന്നു. ഇതിന് പിന്നാലെ താന്‍ വ്യാപാര ആവശ്യാര്‍ത്ഥം സിയറ ലിയോണില്‍ ആണെന്നും ഏറെ വൈകാതെ മടങ്ങി വരുമെന്നും പി.വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Will return from Africa on March 11; Will be active in elections; PV Anwar with video