| Thursday, 17th December 2020, 7:50 am

പുതുവര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിവരുമോ? അണിയറയിലെ ചര്‍ച്ച ഇങ്ങനെ:

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് മടങ്ങിവരവ് നടത്തുമെന്നു തന്നെയാണ്
നിരവധി നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷ പങ്കുവെയ്ക്കുന്നത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ നിലവില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ചു.

പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്ന മുന്‍തീരുമാനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തണമെന്നു തന്നെയാണ് രാഹുലിന്റെ ആഗ്രഹമെന്നും വൃത്തങ്ങള്‍ പറയുന്നു.

2017 ല്‍ ആയിരുന്നു രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.പിന്നീട് 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു.

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയ സമയത്തും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ എത്തുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will Rahul Gandhi return to Congresschief? The line discussion is as follows:

We use cookies to give you the best possible experience. Learn more