പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരില്ലെന്ന മുന്‍തീരുമാനത്തില്‍ രാഹുല്‍ ഉറച്ചു നില്‍ക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്തണമെന്നു തന്നെയാണ് രാഹുലിന്റെ ആഗ്രഹമെന്നും വൃത്തങ്ങള്‍ പറയുന്നു.
2017 ല്‍ ആയിരുന്നു രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.പിന്നീട് 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയ സമയത്തും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ എത്തുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക