ബംഗാളില്‍ ബി.ജെ.പി നൂറില്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ ഈ പണി ഞാന്‍ നിര്‍ത്തും: പ്രശാന്ത് കിഷോര്‍
West Bengal Election 2021
ബംഗാളില്‍ ബി.ജെ.പി നൂറില്‍ കൂടുതല്‍ സീറ്റ് നേടിയാല്‍ ഈ പണി ഞാന്‍ നിര്‍ത്തും: പ്രശാന്ത് കിഷോര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th December 2020, 6:39 pm

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് നൂറ് സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഈ തെരഞ്ഞെടുപ്പ് ഏകപക്ഷീയമായ ഒന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ബി.ജെ.പി രണ്ടക്കം കടക്കാന്‍ പോലും ബുദ്ധിമുട്ടുമെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. ഇതിന് തന്റെ പക്കല്‍ അഞ്ച് കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2019 ല്‍ തൃണമൂലിന് ലഭിച്ച മേല്‍ക്കോയ്മ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സുവേന്തു അധികാരിയുടെ കൂറുമാറ്റം പാര്‍ട്ടിയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ തന്റെ പ്രവചനം തെറ്റിയാല്‍ ചെയ്യുന്ന പണി ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇക്കാലയളവിലാണ് തെരഞ്ഞെടുപ്പ്.

അതേസമയം സംസ്ഥാനത്ത് ഇടതുമുന്നണിയും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will Quit as Poll Strategist if BJP Gets More Than 100 Seats in Bengal: Prashant Kishor