തൃശ്ശൂര്‍: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര വലിയ ഉന്നതാനായാലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തില്‍ തടസമാകില്ല. മോശം പെരുമാറ്റത്തില്‍ കര്‍ക്കശനടപടി സ്വീകരിക്കും’
ചിലരുടെ മോശം പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ വിലകുറച്ച് കാണിക്കുന്നു. ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണവും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂരില്‍ വനിതാ ബറ്റാലിയന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
WATCH THIS VIDEO: