ഫുട്ബോളും വോളിബോളും കളിക്കും; ഇരു കായിക ഇനങ്ങളിലും ക്രൊയേഷ്യൻ ദേശീയ ടീമിനായി ജേഴ്സി അണിഞ്ഞ സൂപ്പർ താരത്തെ അറിയാം
2022 FIFA World Cup
ഫുട്ബോളും വോളിബോളും കളിക്കും; ഇരു കായിക ഇനങ്ങളിലും ക്രൊയേഷ്യൻ ദേശീയ ടീമിനായി ജേഴ്സി അണിഞ്ഞ സൂപ്പർ താരത്തെ അറിയാം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 8th December 2022, 4:12 pm

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ്‌ എഫിൽ നിന്നും രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിന് യോഗ്യത നേടിയിരുന്നു ക്രൊയേഷ്യ. ഏഷ്യൻ ശക്തികളായ ജപ്പാനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പാരാജയപ്പെടുത്തിയ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെയാണ് നേരിടുന്നത്.

ബ്രസീലിനെ തോൽപ്പിച്ച് സെമിയിൽ കടക്കാനായാൽ തുടർച്ചയായ രണ്ട് ലോകകപ്പിലും ഫൈനൽ കടക്കാനുള്ള അവസരത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ട് വയ്ക്കാൻ ക്രൊയേഷ്യൻ ടീമിനാകും.
എന്നാൽ ക്രൊയേഷ്യൻ ഫുട്ബോൾ താരമായ ഇവാൻ പെരിസിച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ക്രൊയേഷ്യൻ താരം.

ക്രൊയേഷ്യൻ ഫുട്ബോൾ ടീമിന്റെയും പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടൻഹാം ഹോട്സ്പറിന്റെയും സൂപ്പർ താരമായ ഈ വിങ്ങർ ഫുട്ബോളിനെ കൂടാതെ വോളിബോൾ മത്സരങ്ങൾക്കായും ദേശീയ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിൽ വെച്ച് നടത്തപെട്ട ബീച്ച് ബോളിബോൾ ടൂറിലാണ് താരം ക്രൊയേഷ്യൻ ജേഴ്സി അണിഞ്ഞത്. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ അമേരിക്കൻ ബീച്ച് വോളിബോൾ ടീമിനോട് പെരിസിച്ചിനും സംഘത്തിനും തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ക്രൊയേഷ്യയിൽ വോളിബോളിന് പ്രചരണം നൽകാൻ ക്രൊയേഷ്യൻ വോളിബോൾ ഫെഡറേഷൻ നടത്തുന്ന പ്രവർത്തന ങ്ങളിൽ അവരെ സഹായിക്കാനാണ് പെരിസിച്ച് വോളിബോൾ ടീമിനായി കോർട്ടിലിറങ്ങിയത്.


വോളിബാൾ ഫെഡറേഷന്റെ ശ്രമഫലമായി 2018 വോളിബോൾ ലോകകപ്പിൽ വെള്ളിമെഡൽ നേടാൻ ക്രൊയേഷ്യൻ ടീമിനായിരുന്നു.

ജപ്പാനെതിരെ നിർണായകമായ പ്രീ ക്വാർട്ടർ മത്സരത്തിൽ പെരിസിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ മത്സരം സമനിലയിൽ എത്തിച്ചതും, തുടർന്ന് ഷൂട്ടൗട്ടിൽ വിജയം വരിക്കാനായതും.

വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് ബ്രസീലിനെതിരെയുള്ള ക്രൊയേഷ്യയുടെ മത്സരം. മികച്ച ഫോമിലുള്ള ബ്രസീലിനെ തോൽപ്പിക്കാനായാൽ അർജന്റീന-നെതർലൻഡ്സ് മത്സരവിജയികളുമായി ക്രൊയേഷ്യക്ക് സെമി ഫൈനൽ കളിക്കാം.

Content Highlights:Will play football and volleyball; The croatian player is  have wear jersey for the Croatian national team in both sports