തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനിടെ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് സി.പി.ഐ.എം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നതിന്റെ ഭാഗമായി വലിയ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ നിര്‍ദേശം.
മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് മെയ് 17 കഴിഞ്ഞിട്ട് ചിന്തിച്ചാല്‍ മതിയെന്നതാണ് സി.പി.ഐ.എം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്.
അതേസമയം കേരളത്തില്‍ മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി.
ഒരേ സമയം എത്ര പേര്‍ ക്യൂവിലുണ്ടാകണം, ശാരീരിക അകലം എങ്ങനെ പാലിക്കണം തുടങ്ങിയ കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഒരുക്കുന്നതിനും പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വലിയ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബെവ്കോയും കണ്‍സ്യൂമര്‍ഫെഡും തയ്യാറെടുപ്പുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതിയും പറഞ്ഞിരുന്നു.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായി എന്നിവരടങ്ങിയ മൂന്ന് അംഗ ബെഞ്ച് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെയയാണ് ഹരജി കോടതി പരിഗണിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.