| Saturday, 7th December 2013, 11:59 am

മേള തുടങ്ങി, വിവാദവും: സ്ലെല്ലുലോയ്ഡ് പ്രദര്‍ശിപ്പിക്കില്ലെന്ന് കമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവന്തപുരം: തിരവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരകൊളുത്തുന്നതിനോടൊപ്പം തന്നെ വിവാദങ്ങളും പിറവിയെടുക്കുന്നത് പതിവ് കാഴ്ചയാണ്. ഇത്തവണയും അതിന് മാറ്റമില്ല.

രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളസിനിമയുടെ പ്രായത്തെകുറിച്ചുള്ള തര്‍ക്കങ്ങളാണ് ഇത്തവണ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മലയാളസിനിമ 75 വര്‍ഷം ആഘോഷിക്കുന്നുവെന്ന ചലച്ചിത്ര അക്കാദമിയുടെ നിലപാടിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെ വിവാദം ചൂട്പിടിച്ചിരിക്കുകയാണ്.

മലയാളത്തില്‍ പുറത്തിറങ്ങിയ ആദ്യ ശബ്ദചിത്രമായ ബാലനെ അടിസ്ഥാനമാക്കി മലയാള സിനിമയ്ക്ക് 75 വയസാണെന്നാണ് ചലച്ചിത്ര അക്കാദമിയുടെ നിലപാട്. അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രമുഖ സംവിധായകരായ കമല്‍, ലെനില്‍ രാജേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടന ദിവസം തന്നെ രംഗത്ത് വന്നിരുന്നു.

അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശനോട് ഇക്കാര്യം സൂചിപ്പിച്ചിരുന്നെന്ന് കമല്‍ വ്യക്്തമാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ അക്കാദമിക്ക് ക്ലറിക്കല്‍ മിസ്റ്റേക്ക സംഭവി്ച്ചതാണെന്നും തിരുത്താമെന്നും ചെയര്‍മാന്‍ പറഞ്ഞതായും കമല്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ശനിയാഴ് ച പുറത്തിറങ്ങിയ മേളയുടെ ഡെയ്‌ലി ബുള്ളറ്റിനില്‍ 75-ാം വാര്‍ഷികം എന്ന് വീണ്ടും അച്ചടിച്ച് വന്നതാണ് ഇപ്പോള്‍ തര്‍ക്കത്തിന് ആക്കം കൂട്ടിയിരിക്കുന്നത്.

ചലച്ചിത്ര അക്കാദമിയുട നിലപാടില്‍ പ്രതിഷേധിച്ച് ഏഴോളം സംസ്ഥാനഅവര്‍ഡുകള്‍ ലഭിച്ച തന്റെ ചിത്രം സ്ലെലുലോയ്ഡ്  മേളയില്‍  പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത നിലപാടിനൊരുങ്ങുകയാണ് കമല്‍.

ബുളറ്റിനില്‍ വന്ന അപാകത തിരുത്തിയില്ലെങ്കില്‍ തന്റെ സിനിമ പിന്‍വലിക്കുമെന്ന് കമല്‍ വ്യക്തമാക്കി. മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിനെ കുറിച്ചുള്ള സിനിമയാണ് സെല്ലുലോയ്ഡ്.

1928 ല്‍ ജെ.സി ഡാനിയല്‍ ഒരുക്കിയ വിഗതകുമാരന്‍ എന്ന നിശബ്ദ സിനിമയുടെ പിറവിയുമായി ബന്ധപ്പെട്ട കഥയാണ് സെല്ലുലോയ്ഡിന്റേത്. വിഗതകുമാരന്‍ മുതല്‍ കണക്കുകൂട്ടിയാല്‍ മലയാള സിനിമയ്ക്ക് പ്രായം 85 വയസായി.

എന്നാല്‍ വിഗതകുമാരന്‍ നിശബ്ദ സിനിമയായതിനാല്‍ ആദ്യ സിനിമയായി കണക്കാക്കാനാകില്ലെന്നും പത്തു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങിയ ശബ്ദ സിനിമയായ ബാലന്‍ ആദ്യ സിനിമയായി കാണണമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ഇതേ നിലപാടാണ് ചലച്ചിത്ര അ്ക്കാദമിക്കും.

We use cookies to give you the best possible experience. Learn more