'ഗുജറാത്ത് ടൂര്‍'; സ്റ്റാന്റപ്പ് കൊമേഡിയന്‍ മുന്വര് ഫാറുഖിക്ക് ബജ്റംഗ് ദളിന്റെ ഭീഷണി
ഗാന്ധിനഗര്‍: സ്റ്റാന്റപ്പ് കൊമേഡിയന്‍ മുന്വര് ഫാറുഖിക്കെതിരെ ഭീഷണിയുമായി ബജ്റംഗ് ദള്‍.
അദ്ദേഹത്തിന്റെ ഗുജറാത്ത് ടൂര്‍ ഷോയ്ക്കെതിരെയാണ് ബജ് റംഗ് ദള്‍ രംഗത്തുവന്നിരിക്കുന്നത്.
ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മുനവര്‍ ഫാറൂഖിയുടെ ‘ഗുജറാത്ത് ടൂര്‍’ ഷോ നടത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുന്വറിനെ ഷോ നടത്താന്‍ അനുവദിക്കില്ലെന്നാണ് ബജ്റംഗ് ദളിന്റെ ഭീഷണി. സംഘാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജനുവരിയില്‍ ഇന്‍ഡോറിലെ ഒരു കഫേയില്‍ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മുന്വറിനെയും മറ്റ് നാല് പേരെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസം അദ്ദേഹത്തെ ജയിലിലടച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 12നാണ് മുന്വര് തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഒക്ടോബര്‍ 1 ന് സൂറത്തിലും ഒക്ടോബര്‍ 2 ന് അഹമ്മദാബാദിലും ഒക്ടോബര്‍ 3 ന് വഡോദരയിലും ‘ഗുജറാത്ത് ടൂര്‍’ നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
VIDEO
Content Highlights: Will not let standup comedian Munawar Faruqui perform in Gujarat: Bajrang Dal