ജയ്പൂര്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരില്ലെന്ന് ആവര്‍ത്തിച്ച് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പൊരുതുമെന്നും സച്ചിന്‍ പറഞ്ഞു.
അതേസമയം രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ സച്ചിന്‍ ഔദ്യോഗികപക്ഷത്തിനെതിരെ നാടകീയനീക്കവുമായി രംഗത്തെത്തി. താനടക്കമുള്ള വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ രാജസ്ഥാന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.
സച്ചിന്‍ പൈലറ്റിന്റെ ആവശ്യപ്രകാരം കോടതി കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടുണ്ട്. വിധിക്കായി മാറ്റിവെച്ച കേസില്‍ ഇത്തരത്തില്‍ നടപടി കൈക്കൊള്ളുന്നത് അസാധാരണമാണെന്നാണ് വിലയിരുത്തുന്നത്.
നേരത്തെ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.