[]കൊച്ചി: അര്‍ജുന പുരസ്‌ക്കാരം ഇനി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് വോളിബോള്‍ താരം ടോം ജോസഫ്. കഴിഞ്ഞ ഒമ്പതു തവണയും അവാര്‍ഡിന് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാന പട്ടികയില്‍ നിന്ന് തഴയുകയാണ് ചെയ്തത്. []
ഇനി കിട്ടുമെന്നു പ്രതീക്ഷയില്ലെന്നും ടോം ജോസഫ് പറഞ്ഞു. അര്‍ജുന അവാര്‍ഡിന് ഇത്തവണയും പരിഗണിക്കപ്പെ ടാതിരുന്നതില്‍ നിരാശയില്ല.
എന്നാല്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ സംബന്ധിച്ചിടത്തോളം കളിക്കാണ് മുഖ്യസ്ഥാനം. അവാര്‍ഡ് ലഭിക്കാന്‍ വേണ്ടി മാത്രം ഒരിക്കലും കളിച്ചിട്ടില്ല. കളി തുടരുക തന്നെ ചെയ്യും.
എങ്കിലും കളിക്കാര്‍ക്ക് അംഗീകാരം എപ്പോഴും ആവശ്യമാണ്.
കളിയോടുള്ള ജനപ്രീതി വര്‍ധിക്കാനും കൂടുതല്‍ ചെറുപ്പക്കാര്‍ കളിയിലേക്ക് എത്താനും ഇത് സഹായിക്കും. വ്യക്തിപരമായ അംഗീകാരം എന്നതിനേക്കാള്‍ മുകളിലാണ് അത്.
ദേശീയ വോളിബോളില്‍ കേരളത്തെ പല തവണ കിരീടമണിയിച്ച വ്യക്തി കൂടിയാണ് ടോം ജോസഫ്.