ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നടന്‍ ദിലീപിനു ലഭിക്കില്ല. പക്ഷേ ദൃശ്യങ്ങള്‍ കാണാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ എ.എം ഖന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ദിലീപിന്റെ ഹരജിയില്‍ വെള്ളിയാഴ്ച രാവിലെ വിധി പ്രസ്താവിച്ചത്.
ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്കോ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നാണു കോടതി വിധിച്ചത്.
പ്രോസിക്യൂഷന്റെ കൈയിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭിക്കാനായാണ് ദിലീപ് ഹരജി സമര്‍പ്പിച്ചത്. ഈയാവശ്യത്തെ സംസ്ഥാന സര്‍ക്കാരും നടിയും കോടതിയില്‍ എതിര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.