| Tuesday, 15th January 2019, 1:15 pm

ലോകസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.സി ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പി.സി ചാക്കോ.

ഒരുപാട് തവണ മത്സരിച്ച ആളെന്ന നിലയിലാണ് ഈ തവണ മാറി നില്‍ക്കുന്നത്. പുതിയ ആളുകള്‍ക്ക് മത്സരിക്കണമെങ്കില്‍ പഴയ ആളുകള്‍ മാറി നില്‍ക്കണമെന്നും പി.സി ചാക്കോ പറഞ്ഞു.


സെക്ഷ്വല്‍ വയലന്‍സിനെ അതിജീവിച്ച നമുക്ക് ചുറ്റുമുള്ള ഏഴ് പെണ്‍കുട്ടികള്‍


കഴിഞ്ഞ തവണ ചാലക്കുടിയില്‍ നിന്നും മത്സരിച്ച ചാക്കോ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനോട് പരാജയപ്പെടുകയായിരുന്നു. ചാലക്കുടിയില്‍ നിന്നും ധനപാലിനെ മാറ്റിയായിരുന്നു പി.സി ചാക്കോ മത്സരിച്ചത്.

ഗ്രൂപ്പുകള്‍ നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന രീതി മാറണമെന്നും ഭാരവാഹികളെ തീരുമാനിക്കുന്നത് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആകരുതെന്നും പി.സി ചാക്കോ പറഞ്ഞു. അങ്ങനെ പറയാന്‍ ധാര്‍മികമായി അവകാശമുള്ളയാള്‍ എ.കെ ആന്റണിയാണ്. അത് അദ്ദേഹം നേരത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നെന്നും പി.സിചാക്കോ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രധാന ചുമതല വഹിക്കുന്ന ആളുകള്‍ മത്സരിക്കണോ എന്ന് അവരവനരാണ് തീരുമാനിക്കേണ്ടതെന്ന്. ജയിക്കുക എന്നതാണ് സ്ഥനാര്‍ത്ഥിയാകാനുള്ള ഒരാളുടെ മാനദണ്ഡമെന്നും പി.സി.ചാക്കോ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more