[]കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സോഷ്യലിസ്റ്റ് ജനത മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടിയും മുന്‍ വൈസ് പ്രസിഡന്റ് എം.കെ. പ്രേംനാഥും പറഞ്ഞു.
അച്ചടക്ക നടപടിയെടുക്കേണ്ടത് സംസ്ഥാന കൗണ്‍സിലാണ്. മൂന്നു പേര്‍ ചേര്‍ന്നു സംസ്ഥാന കമ്മിറ്റി കൂടി പുറത്താക്കിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. []
ഭരണഘടന പരമല്ലാത്ത പുറത്താക്കലാണ് നടന്നതെന്ന് കിസാന്‍ ജനത മുന്‍ സംസ്ഥാന പ്രസിഡന്റ് ഇ.പി. ദാമോദരനും പറഞ്ഞു. തങ്ങള്‍ ഇപ്പോഴും പാര്‍ട്ടിയിലാണെന്നും സംസ്ഥാന കൗണ്‍സില്‍ വിളിച്ചു കൂട്ടി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എം.പി. വീരേന്ദ്രകുമാറിനോട് ആവശ്യപ്പെടുമെന്നും മൂവരും പറഞ്ഞു.
വീരേന്ദ്രകുമാര്‍ അതിനു തയാറായില്ലെങ്കില്‍ സ്വന്തം നിലയില്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ചു കൂട്ടും, അതിനൊരു പ്രസിഡന്റിനെയും നിയോഗിക്കും.
കേരളത്തില്‍ യുഡിഎഫുമായി സഹകരിക്കുമ്പോഴും ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വിരുദ്ധമായ സോഷ്യലിസ്റ്റ് ചേരിയാണ് പാര്‍ട്ടിയുടെ നയം.
പാര്‍ട്ടിയുടെ നയപരിപാടികളില്‍ നിന്നു വ്യതിചലിച്ചതിന്റെ പേരിലാണ് അച്ചടക്ക നടപടിയെങ്കില്‍ ആദ്യം പുറത്താക്കേണ്ടത് സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറിനെയാണ്.
പാര്‍ട്ടിയിലെ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും അവര്‍ അവകാശപ്പെട്ടു. തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയില്‍ ചേരാനില്ല. സോഷ്യലിസ്റ്റ് ജനതയായി മുന്നോട്ടു പോകുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.