ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി
India
ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th May 2017, 7:19 pm

ദില്ലി: കോടതിയലക്ഷ്യ കേസിലെ ശിക്ഷയ്ക്കെതിരെ ജസ്റ്റിസ് സിഎസ് കര്‍ണ്ണന്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി. കര്‍ണ്ണന്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നും സുപ്രിം കോടതി രജിസ്ട്രാര്‍ കര്‍ണ്ണന്റെ അഭിഭാഷകനെ അറിയിച്ചു.

അതേസമയം, ഒളിവില്‍ പോയ കര്‍ണനെ ഇനിയും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.ഹര്‍ജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.


Also Read: അര്‍ണബിന്റെ റിപ്പബ്ലിക്ക് ചാനലിനെ റേറ്റിംഗില്‍ ഒന്നാമത് എത്തിക്കുന്നതിന് ‘ബാര്‍ക്ക്’ കൃത്രിമം കാണിച്ചുവെന്ന് ആരോപണം


ഇന്നത്തെ വിധിയോടെ കേസിലെ നടപടികള്‍ സുപ്രിം കോടതി അവസാനിപ്പിച്ചു. സുപ്രിം കോടതി ചട്ടങ്ങള്‍ പ്രകാരം ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് രജിസ്ട്രാര്‍ കര്‍ണന്റെ അഭിഭാഷകനെ അറിയിച്ചിരിക്കുന്നത്.

കോടതിയലക്ഷ്യ കേസില്‍ ഈ മാസം ഒന്‍പതിനാണ് ജസ്റ്റിസ് കര്‍ണനെ സുപ്രിം കോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ചത്. കര്‍ണനെ ഉടന്‍ തന്നെ ജയിലില്‍ അടയ്ക്കണമെന്ന് കൊല്‍ക്കത്ത ഡി.ജി.പിക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ വിധിക്ക് പിന്നാലെ കര്‍ണന്‍ ഒളിവില്‍ പോയി.


Don”t Miss: ക്രിക്കറ്റ് കളിക്കാന്‍ ആരോടും പറയാതെ വീട്ടില്‍ നിന്നും മുങ്ങി; ഒരുവര്‍ഷത്തിനുള്ളില്‍ ഹോട്ടല്‍ ജോലിക്കാരനില്‍ നിന്നും മുംബൈ ടീമിലേക്ക് യോര്‍ക്കര്‍ പോലെ പാഞ്ഞു കയറിയ കുല്‍വന്തിന്റെ കഥ


തുടര്‍ന്ന് ശിക്ഷയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. മാപ്പ് പറയാന്‍ തയ്യാറാണെന്നും ശിക്ഷ റദ്ദാക്കണമെന്നും കര്‍ണന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.