'ഒരു വണ്ടി തുരുമ്പെടുക്കാന്‍ തുടങ്ങി'; സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ എം.വി.ഡി കേസെടുക്കില്ലേ? മല്ലുട്രാവലര്‍
Kerala News
'ഒരു വണ്ടി തുരുമ്പെടുക്കാന്‍ തുടങ്ങി'; സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി സ്റ്റിക്കര്‍ ഒട്ടിച്ചാല്‍ എം.വി.ഡി കേസെടുക്കില്ലേ? മല്ലുട്രാവലര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd November 2021, 10:40 am

കണ്ണൂര്‍: കുറുപ്പ് സിനിമായുടെ പ്രൊമോഷനായി വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍(മല്ലു ട്രാവലര്‍). സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് ഒരു വണ്ടി പൊക്കിയിട്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയെന്നും സിനിമാ പ്രൊമൊഷനു വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങിയാലും മോട്ടോര്‍ വാഹാന വകുപ്പ് കേസെടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളില്‍ ഇപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയിട്ടോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുവാദം ഇല്ലയെന്നും 100 ശതമാനം ഇത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

‘അപ്പനു അടുപ്പിലും ആവാം, ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ?
സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ എം.വി.ഡി കേസ് എടുക്കാത്തെ?,’ മല്ലു ട്രാവലര്‍ ചോദിച്ചു.

മുന്‍കൂട്ടി അനുവദം വാങ്ങിയാല്‍ ടാക്‌സി വാഹനങ്ങളില്‍ അനുവാദം ഉണ്ട്. ഇത് ആള്‍ക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്‌സിഡന്റ് ആവില്ലേ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈന്‍ അടിക്കുന്നത്, അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ എന്നും ഷാക്കിര്‍ ചോദിച്ചു.

കുറുപ്പ് സിനിമ അടിപൊളിയാണെന്നും ദുല്‍ഖര്‍ മുത്താണ് എന്നും പറഞ്ഞ അദ്ദേഹം നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള മുന്‍നിര യൂട്യൂബര്‍മാരില്‍ ഒരാളാണ് ‘മല്ലു ട്രാവലര്‍’ എന്ന് അറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്‍. വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്നതിനെതിരെ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് നടപടിയെടുക്കുന്നതിനെതിരെ വണ്ടിപ്രേമി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഷാക്കിര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും കേസില്‍ ഷാക്കിര്‍ ഇടപെടാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLITS:  Mallu Traveler says Will MVD file a case if a car sticker is pasted for movie promotion?