മിലാന്‍: യുവേഫ ചാംപ്യന്‍സ്‌ലീഗില്‍ ഇന്ന് ഇന്റര്‍മിലാനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം മെസി കളിക്കുമെന്ന് പരിശീലകന്‍ വാല്‍വര്‍ഡെ. പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്നും പരിശീലകന്‍ പറഞ്ഞു.
ഇന്റര്‍മിലാനെതിരായ മത്സരത്തിനുള്ള സാധ്യതാടീമില്‍ മെസിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പരിശീലകന്റെ വിശദീകരണം.
മെസിക്ക് ഇന്ന് കളിക്കാനാകും. പക്ഷെ പൂര്‍ണപരിശീലനത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂ. ആദ്യ ഘട്ടത്തില്‍ ശുഭ സൂചനയാണ് ലഭിക്കുന്നത്. എന്നാല്‍ പരിക്ക് മാറിയിട്ടില്ലെങ്കില്‍ റിസ്‌കെടുക്കില്ല.
ALSO READ: കുട്ടിക്രിക്കറ്റും പിടിക്കാനൊരുങ്ങി ഇന്ത്യ; രണ്ടാം ട്വന്റി20 ഇന്ന്
ഒക്ടോബര്‍ 20ന് സെവിയ്യയ്‌ക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ കൈക്ക് പരുക്കേറ്റത്.മൂന്നാഴ്ച വിശ്രമം വേണമെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ് ബാര്‍സ. ഇന്റര്‍മിലാന്‍ രണ്ടാമതാണ്. ന്യൂകാംപിലെ ആദ്യ മത്സരത്തില്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സ തോല്‍പിച്ചിരുന്നു.