ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് കളമൊരുങ്ങുന്നു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ വിളിച്ചുചേര്‍ത്ത അത്താഴ വിരുന്നിന് തലസ്ഥാനത്തെത്തിയ മമത രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ചത്. ബി.ജെ.പിയേക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയില്ലെന്നായിരുന്നു മമതയുടെ വിമര്‍ശനം.
ബി.ജെ.പിക്കെതിരെ വിശാല സഖ്യത്തിനുള്ള ശ്രമം നേരത്തെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് ആരംഭിച്ചതാണെന്നും മമത പറഞ്ഞു.
Also Read: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനമാണോ പ്രഖ്യാപിക്കുക; കോടിയേരി ബാലകൃഷ്ണന്‍
” ഞങ്ങള്‍ ടി.ഡി.പി, എ.എ.പി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാര്‍ട്ടികളുമായെല്ലാം ചര്‍ച്ച നടത്തിക്കഴിഞ്ഞു. അഖിലേഷും മായാവതിയും ക്ഷണിച്ചാല്‍ ലഖ്‌നൗവിലേക്ക് പോകും.”
എസ്.പിയും ബി.എസ്.പിയും താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും മമത പറഞ്ഞു. എന്‍.സി.പി നേതാവ് ശരത് പവാറുമായി ഇന്ന് ചര്‍ച്ച നടത്തുന്ന മമത, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: അമിത് ഷാ ജീ, അപ്പോള്‍ നിങ്ങള്‍ സത്യം പറയും അല്ലേ! അമിത് ഷായെ ട്രോളി ദിവ്യ സ്പന്ദനയും
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണം ആവശ്യപ്പെട്ട് ശരത് പവാറാണ് ദല്‍ഹിയില്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. നേരത്തെ സോണിയയും സമാനരീതിയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
സമാജ് വാദി പാര്‍ട്ടിയും സി.പി.ഐ.എമ്മും എന്‍.സി.പിയുമടക്കം 19 പാര്‍ട്ടികളാണ് അന്ന് സോണിയ സംഘടിപ്പിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നത്. മമതാ ബാനര്‍ജിയ്ക്കുപകരം സുധീപ് ബന്ധോപാധ്യായ ആയിരുന്നു തൃണമൂലിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
അതേസമയം മമതയുടെ ദല്‍ഹി സന്ദര്‍ശനത്തെ വ്യാഥാപ്രയത്നം എന്നായിരുന്നു പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി പദം കിട്ടുമെന്ന് കരുതിയുള്ള മമതയുടെ പ്രകടനം മാത്രമാണിതെന്നായിരുന്നു ദിലീപ് ഘോഷിന്റെ പരിഹാസം.
Watch This Video: