കൃത്യമായ ആധിപത്യത്തോടെ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്സനല്‍ നോട്ടിങ്ഹാം ഫോറസ്റ്റിനോട് തോറ്റതോടെയാണ് സിറ്റി ചാമ്പ്യന്മാരായത്. ഒരു കളി മാത്രം ബാക്കിയുള്ള ആഴ്സനലിന് ഇനി ജയിച്ചാലും സിറ്റിയെ മറികടക്കാനാവില്ല.
35 മത്സരങ്ങളില്‍നിന്നായി 85 പോയിന്റാണ് സിറ്റിക്കുള്ളത്. 37 മത്സരങ്ങളില്‍ നിന്ന് ആഴ്സണല്‍ നേടിയത് 81 പോയിന്റാണ്. സിറ്റിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ പ്രീമിയര്‍ ലീഗ് കിരീടമാണിത്. കഴിഞ്ഞ ആറ് സീസണുകളില്‍ അഞ്ച് തവണയും ലീഗ് ജേതാക്കളായ സിറ്റിയുടെ ഒമ്പത് പ്രീമിയര്‍ ട്രോഫിയാണിത്.
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം, എഫ്.എ കപ്പിലെ ഫൈനല്‍ എന്നിവ കണക്കിലെടുത്ത് ഈ സീസണില്‍ ട്രിബില്‍ കിരീടം നേടാനുള്ള എല്ലാ സാധ്യതയും സിറ്റിക്ക് മുന്നിലുണ്ട്.
അതിനിടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട ധാരണത്തിന്റെയും ആഘോഷത്തിന്റെയും വിവരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ക്ലബ്ബ്. വ്യാഴാഴ്ച ബ്ലൂസിനെതിരായ മത്സരത്തില്‍ ക്ലബ് ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ ട്രോഫി ഉയര്‍ത്തുമെന്ന് സിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. മുന്‍ സിറ്റി ഗോള്‍കീപ്പറായ അലക്‌സ് വില്യംസാണ് ഗുണ്ടോഗന് ട്രോഫി കൈമാറുന്നത്. സിറ്റിയുടെ ഈ സീസണിലെ അവസാന ഹോം മത്സരമാണിത്.
Content Highlight: Will Manchester City win the treble in the season, Champions League and FA Cup finals ahead