| Monday, 11th June 2018, 6:33 pm

ഷമി രണ്ടാം വിവാഹത്തിനൊരുങ്ങുന്നെന്ന് ഹസിന്‍; ആദ്യത്തേതിന്റെ ക്ഷീണം മാറിയിട്ടില്ലെന്ന് ഷമിയുടെ മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്ന് ആരോപണവുമായി ഭാര്യ ഹസിന്‍ രംഗത്ത്. വിവാഹമോചനത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ട് ഷമി തനിക്ക് പണം വാഗ്ദ്ധാനം ചെയ്തെന്നും പെരുന്നാള്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടക്കുമെന്നുമാണ് ഹസിന്‍ ജഹാന്‍ ആരോപിച്ചിരിക്കുന്നത്.

എന്നാല്‍ ഹസിന്റെ ആരോപണത്തെ ഷമി പരിഹാസിച്ച് തള്ളിക്കളഞ്ഞു. ആദ്യത്തെ വിവാഹം നടത്തിയതുവഴി തന്നെ ഞാന്‍ ആകെ പ്രശ്നത്തിലാണ്. നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ മറ്റൊരു വിവാഹം ചെയ്യാന്‍ എനിക്ക് ഭ്രാന്തുണ്ടെന്ന്…ഷമി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.


Read Also : മലപ്പുറത്തെ “വാമോസ് ലിയോ” ഷെയര്‍ ചെയ്ത് മെസി, വീഡിയോ


കുറച്ചുനാളുകളായി ഹസിന്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതില്‍ ഏറ്റവും അവസാനത്തെതാണ് ഇത്. എന്റ രണ്ടാമത്തെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹസിനെ ഞാന്‍ ക്ഷണിക്കുകയാണെന്നും ഷമി ചിരിച്ച് കൊണ്ട് പറഞ്ഞു.

ഷമി അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ ഭാര്യയുടെ സഹോദരിയെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതെന്നാണ് ഹസിന്റെ ആരോപണം. ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി അവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കുറച്ചുമാസങ്ങളായി തുടരുന്ന കുടുംബ പ്രശ്‌നങ്ങളാല്‍ എനിക്ക് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോപണങ്ങള്‍ തന്നെ തളര്‍ത്തിയെന്നും ഷമി പറഞ്ഞു. ഇംഗ്ലണ്ട് യാത്രയോട് കൂടി കാര്യങ്ങള്‍ക്കെല്ലാമൊരു മാറ്റമുണ്ടാകുമെന്നും ഷമി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more