സുനന്ദയുടെ കൊലപാതകം: വിവാദ വ്യവസായിയുടെ പങ്ക് അന്വേഷിക്കുന്നു, ഖുറേഷിയുമായി സുനന്ദ നടത്തിയ സംഭാഷണം പുറത്ത്
Daily News
സുനന്ദയുടെ കൊലപാതകം: വിവാദ വ്യവസായിയുടെ പങ്ക് അന്വേഷിക്കുന്നു, ഖുറേഷിയുമായി സുനന്ദ നടത്തിയ സംഭാഷണം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th January 2015, 1:21 pm

sunantha-001ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി മൊയിന്‍ ഖുറേഷിയുടെ പങ്ക് അന്വേഷിക്കുന്നു. സുനന്ദയും ഖുറേഷിയുമായി കൈമാറിയ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവര്‍ തമ്മില്‍ എന്ത് ബന്ധമാണുണ്ടായത് എന്നതിനെക്കുറിച്ചാണ് അന്വേഷണ സംഘം അന്വേഷിക്കുക.

ഇവര്‍ തമ്മില്‍ പണമിടപാടുകള്‍ നടന്നിരുന്നോ എന്നതിനെക്കുറിച്ചും ദല്‍ഹി പോലീസ് അന്വേഷണം നടത്തും. സുനന്ദ കൊല്ലപ്പെട്ട ഹോട്ടലില്‍ താമസിച്ചിരുന്ന രണ്ട് വ്യവസായികളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.

ബിസിനസുകാരനും ഹവാല ഡീലര്‍ എന്ന ആരോപണം നേരിടുന്നയാളുമാണ് മോയിന്‍ ഖുറേഷി. സുനന്ദയും ഖുറേഷിയും നടത്തിയ ബി.ബി.എം സന്ദേശത്തിന്റെ വിവരങ്ങള്‍ “സി ബിസിനസ്” പുറത്ത് വിട്ടു. 2013 ആഗസ്റ്റില്‍ ഖുറേഷി സുന്ദയെ ഡിന്നറിന് ക്ഷണിച്ചിരുന്നു.

സുനന്ദയും ഖുറേഷിയും തമ്മിലുള്ള സംഭാഷണം.

2013 മാര്‍ച്ച് 17, സുനന്ദ: “നിങ്ങളുടെ കമ്പനിയിലെ ജോലികളൊക്കെ സുഗമായി നടക്കുന്നുണ്ടോ ? ഞങ്ങള്‍ക്ക് നിങ്ങളെ മിസ്സ് ചെയ്യുന്നു… മറ്റൊരു ഡിന്നറിന് എന്തായാലും വരണം. ഹെയ് താങ്കള്‍ ഞങ്ങളുടെ കൂടെ ഞങ്ങളുടെ വീട്ടിലെ ഡിന്നറിന് വരികയാണെങഅകില്‍ നവീനും ശശിക്കും എനിക്കും സന്തോമാകും.

ബുധനാഴ്ച ലോധി എസ്‌റ്റേറ്റില്‍ 8.30നാണ് ഡിന്നര്‍. പാര്‍ലിമെന്റില്‍ നിന്ന് വിരമിക്കുന്നത് മുമ്പായുള്ള ഒരു ഒത്തുചേരല്‍, സ്‌നേഹത്തോടെ സുനന്ദ.”

ഖുറേഷിയുടെ മറുപടി: “നന്ദി, ഇപ്പോഴെല്ലാം എന്റെ നിയന്ത്രണത്തിലാണ്. മാര്‍ച്ച് 20 ന് ഞാന്‍ ലാഹോറില്‍ ആയിരിക്കും. ഞാന്‍ തിരിച്ചുവന്നിട്ട് കാണാം. ക്ഷണത്തിന് നന്ദി, സ്‌നേഹത്തോടെ മോയിന്‍”

2013 ആഗസ്റ്റില്‍ ഖുറേഷി സുനന്ദയ്ക്ക് അയച്ച ബി.ബി.എം സന്ദേശം: “രണ്ട് പേരെയും ഡിന്നറിന് “4 ഓകെ ഡ്രൈവി”ല്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നു.”

സുനന്ദ: “ശരി, കാണാം.”

സുനന്ദ മരിച്ച ദിവസം ശശി തരൂര്‍ നടത്തിയ നീക്കങ്ങളെക്കുറിച്ചും അന്വേഷണം നടത്തും. ലീലാ ഹോട്ടല്‍ മാനേജരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ശശി തരൂരിന്റെ സുഹൃത്ത് സഞ്ജയ് ദിവാനില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.

സുനന്ദയെ ഹോട്ടലില്‍ സന്ദര്‍ശിച്ചവരെയും അടുത്തുള്ള മുറികളില്‍ താമസിച്ചിരുന്നവരെയും പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസറെയും ചോദ്യം ചെയ്യും. തരൂരിനെയും ഉടനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വിഷം സുനന്ദയുടെ ശരീരത്തില്‍ കുത്തിവയ്ക്കുകയായിരുന്നെന്നും സുനന്ദയുമായി അടുത്ത ബന്ധമുള്ളയാളാണ് ഇത് ചെയ്തതെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. മുറിയിലോ സുനന്ദയുടെ ശരീരത്തിലോ പിടിവലി നടന്നതിന്റെ പാടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു നിഗമനത്തലില്‍ എത്തിയിരുന്നത്.

തരൂരിന്റെയും സഹായികളുടെയും മൊഴികള്‍ തമ്മില്‍  വൈരുദ്ധ്യമുണ്ടെന്നും മകന്‍ സുനന്ദയ്ക്ക് ലൂപസ് രോഗമുള്ളതായി മൊഴി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

52 കാരിയായ സുനന്ദയെ കഴഇഞ്ഞവര്‍ഷം ജനുവരി 17നാണ് ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.